റവ. ഡോ. ഭാനു സാമുവലിന് ഷിക്കാഗോ എക്യുമെനിക്കൽ സമൂഹം യാത്രയയപ്പ് നൽകി

MAY 26, 2022, 11:45 AM

ഷിക്കാഗോ എക്യുമെനിക്കൽ കൗൺസിൽ മുൻ വൈസ് പ്രസിഡന്റും സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് വികാരിയുമായ റവ. ഡോ. ഭാനു സാമുവലിന് ഷിക്കാഗോ എക്യുമെനിക്കൽ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നൽകി. മെയ് 17-ാം തീയതി വൈകിട്ട് 7 മണിക്ക് സി.എസ്.ഐ ക്രൈസ്റ്റ് ചർച്ചിൽ കൂടിയ സമ്മേളനത്തിൽ എക്യു. കൗൺസിൽ പ്രസിഡന്റ് റവ. മോൺ തോമസ് മുളവനാൽ അദ്ധ്യക്ഷത വഹിച്ചു.

റവ. അജിത് കെ. തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ എക്യു. കൗൺസിൽ യൂത്ത് ഫോറം കൺവീനറും, സി.എസ്.ഐ ക്രൈസ്റ്റ് അംഗവുമായ മെൽജോ വർഗീസ് ഏവരെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്തു. ഊർജ്ജസ്വലതയോടെയുള്ള ഭാനു സാമുവെൽ അച്ചന്റെ പ്രവർത്തനങ്ങളും സാന്നിദ്ധ്യവും എക്യുമെനിക്കൽ കൂട്ടായ്മയെ ശാക്തീകരിക്കുന്നവയായിരുന്നു എന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ റവ. മോൺ തോമസ് മുളവനാൽ എടുത്തു പറയുകയും എക്യു. കൗൺസിലിന്റെആശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു.

പാൻഡമിക്കിന്റെ പ്രതീകൂല സാഹചര്യങ്ങളിൽ ആത്മീയരംഗത്തും ഭൗതീകരംഗത്തും വലിയ സംഭാവനകൾ നൽകിയ ഭാനു സാമുവേൽ അച്ചന്റെ വലിയ നേതൃത്വം എടുത്തു പറപ്പെടേണ്ടതാണ് എന്ന് മുൻ എക്യു. പ്രസിഡന്റ് റവ. ഫാ. ജോസഫ് ഓർമ്മിപ്പിച്ചു.
തുടർന്ന് പ്രസംഗങ്ങൾ നടത്തിയ റവ. ഡോ. മാത്യു പി. ഇടിക്കുള, ജേക്കബ് ജോർജ്, ആന്റോ കവലയ്ക്കൽ, ജോർജ് പണിക്കർ, ഏലിയാമ്മ പുന്നൂസ് എന്നിവർ ഭാനു സാമുവേൽ അച്ചന് നന്ദി അർപ്പിക്കുകയും ഭാവുകങ്ങൾ നേരുകയും ചെയ്തു.

vachakam
vachakam
vachakam

ആധ്യാത്മിക ഗുരു എന്നതിലപ്പുറം, ഒരു പണ്ഡിതൻ, മികച്ച വാഗ്മി, സ്‌നേഹസമ്പന്നൻ, വിശാലഹൃദയൻ, കൺവൻഷൻ പ്രാസംഗികൻ എന്നീ നിലകളിൽ അറിയപ്പെടുകയും സ്തുത്യർഹമായ സേവനം അനുഷ്ടിക്കുകയും ചെയ്ത അച്ചൻ ഷിക്കാഗോയിൽ നിന്നും യാത്രയാവുന്നത് എക്യു. കൗൺസിലിന് വലിയ നഷ്ടം ആണെന്ന് ഏവരും ഒന്നുപോലെ സമ്മതിച്ചു.

മറുപടി പ്രസംഗത്തിൽ എക്യുമെനിക്കൽ സമൂഹം നൽകിയിട്ടുള്ള സ്‌നേഹത്തിനും, ആത്മാർത്ഥയ്ക്കും റവ. ഭാനു സാമുവേൽ നന്ദി അറിയിച്ചു. സമ്മേളനത്തിൽ സംബന്ധിച്ച് ഏവർക്കും ബിജോയി സഖറിയ നന്ദിരേഖപ്പെടുത്തി.

റവ. ഫാ. ജോർജ്ജ് റ്റി. ഡേവിഡ് സമാപന പ്രാർത്ഥനയും, റവ. മോൺ തോമസ് മുളവനാൽ ആശിർവാദ പ്രാർത്ഥനയും നടത്തി. സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് ക്രമീകരിച്ചിരുന്ന സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു.

vachakam
vachakam
vachakam

ബഞ്ചമിൻ തോമസ്, പി.ആർ.ഒ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam