മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായുള്ള ബന്ധം: കെ.ടി. ജലീലിനെ സ്വർണക്കടത്തു കേസിൽ സാക്ഷിയാക്കി

FEBRUARY 23, 2021, 12:27 PM

കൊച്ചി: സ്വർണക്കടത്തു കേസിൽ ആരോപണവിധേയനായ മുൻ യു.എ.ഇ കോൺസുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽസാബിയുമായി മന്ത്രിയെന്ന നിലയിലുള്ള പരിചയത്തെത്തുടർന്ന് മന്ത്രി കെ.ടി. ജലീലിനെ എൻ.ഐ.എ കേസിൽ സാക്ഷിയാക്കി. ന്യൂനപക്ഷങ്ങളുടെയും വക്കഫിന്റെയും ചുമതലയുള്ള മന്ത്രിയെന്ന നിലയിൽ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന് പ്രവർത്തിക്കേണ്ടി വന്നിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിരുന്നു.

2020 സെപ്തംബർ ഏഴിന് മന്ത്രി ജലീലിനെ കൊച്ചിയിൽ ചോദ്യംചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റിലെ പ്രതിനിധികളെന്ന നിലയിൽ സ്വപ്ന സുരേഷിനെ അറിയാമായിരുന്നെന്നും മൊഴിയുണ്ട്. ഈ വസ്തുതകൾ കണക്കിലെടുത്താണ് മന്ത്രി കെ.ടി. ജലീലിനെ കേസിൽ 114 -ാം സാക്ഷിയാക്കിയത്. 260 ഓളം സാക്ഷികളുടെ പട്ടികയാണ് സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രത്തിനൊപ്പം കോടതിയിൽ നൽകിയിട്ടുള്ളത്.

ചില സാക്ഷികളുടെ ജീവന് ഭീഷണിയുണ്ടെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ വാദത്തെത്തുടർന്ന് ഈ സാക്ഷികളുടെ വിവരങ്ങൾ രഹസ്യമായി വെക്കാൻ കോടതി അനുമതി നൽകിയിരുന്നു. സ്വപ്ന സുരേഷ്, പി.എസ്. സരിത്ത് എന്നിവർക്ക് യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രബാഗ് കൈകാര്യം ചെയ്തതിന്റെ വിവരങ്ങളും കേസിലെ സൂത്രധാരൻ ഫൈസൽ ഫരീദുമായി ഇവർക്കുള്ള അടുപ്പവും വ്യക്തമാക്കുന്ന മൊഴി നൽകിയത് ഇവരിൽ ചിലരാണ്.

vachakam
vachakam
vachakam

സ്വർണം കടത്താനും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും പ്രതികൾ സ്വീകരിച്ച മാർഗങ്ങളും മറ്റു വിവരങ്ങളും നൽകിയ ചില സാക്ഷികളെയും രഹസ്യസാക്ഷികളാക്കിയിട്ടുണ്ട്. 

യു.എ.ഇ കോൺസുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരും സാക്ഷിപ്പട്ടികയിലുണ്ട്. എന്നാൽ വിദേശികളാരും പട്ടികയിൽ ഇല്ല. ബാങ്ക് ഉദ്യോഗസ്ഥരും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും ടി.ടി.ഇമാരും കേസിൽ സാക്ഷികളാണ്. തനിക്ക് പതിവായി സ്വർണമെത്തിച്ചു നൽകിയ പ്രതിയെക്കുറിച്ച് മൊഴിനൽകിയ ജുവലറി ഉടമയും കേസിൽ സാക്ഷിയാണ്. 2019ൽ ഈ പ്രതി തനിക്ക് 15 തവണ സ്വർണം നൽകിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam