ചെങ്കോട്ട സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

DECEMBER 9, 2025, 8:00 PM

ദില്ലി: ചെങ്കോട്ട സ്‌ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്. ജമ്മു കാശ്മീർ സ്വദേശിയാണ് ഇയാൾ.

കേസിൽ എൻഐഎ അറസ്റ്റ് ചെയ്യുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ  ബിലാൽ നസീർ മല്ല. ഇയാളെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.   

അറസ്റ്റിലായ ഡോക്ടർ മുസമ്മിൽ ഷക്കീലിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തതിൽ നിന്ന് നിർണായക വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിരുന്നു.   ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്.

vachakam
vachakam
vachakam

ചെങ്കോട്ടയിലെ സ്‌ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രം സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. ഫരീദാബാദ് ഭീകരസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam