രവി പൂജാരിയെ മാർച്ച് 8ന് കൊച്ചിയിൽ എത്തിക്കും

FEBRUARY 23, 2021, 12:32 PM

കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിയെ മാർച്ച് എട്ടിന് കൊച്ചിയിൽ എത്തിക്കും. പൂജാരിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ അപേക്ഷയിൽ എറണാകുളം സി.ജെ.എം കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. വാറണ്ട് അടുത്ത ദിവസം പരപ്പന അഗ്രഹാര ജയിൽ സൂപ്രണ്ടിന് കൈമാറും.

അതേസമയം രവി പൂജാരിയെ ഇന്ന് മുംബയ് പൊലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ ദിവസം ബംഗ്‌ളൂരു സെഷൻസ് കോടതി ഇതിന് അനുമതി നൽകിയിരുന്നു. മഹാരാഷ്ട്രയിൽ 49 കേസുകളിൽ പ്രതിയാണ് രവി പൂജാരി. ഇയാളുടെ കസ്റ്റഡിക്കായി ഏറെക്കാലമായി മുംബയ് നിയമപോരാട്ടത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് അടുത്ത മാസം എട്ട് വരെ കാത്തിരിക്കേണ്ടി വരുന്നത്.

കസ്റ്റഡിയിൽ ലഭിച്ചാലുള്ള തുടർനപടികൾ അതീവരഹസ്യമായിരിക്കും. ബംഗളൂരു പൊലീസിന്റെ സുരക്ഷയിൽ എത്തിക്കുന്ന പൂജാരിയെ കോടതിയിൽ ഹാജരാക്കും. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെടുക. ചോദ്യം ചെയ്യലടക്കമുള്ള വിവരങ്ങൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ ഒതുങ്ങും. സുരക്ഷാവീഴ്ച ഒഴിവാക്കാൻ കനത്ത മുന്നൊരുക്കമാണ് ക്രൈംബ്രാഞ്ച് ആസൂത്രണം ചെയ്യുന്നത്. 

vachakam
vachakam
vachakam

2018 ഡിസംബർ 15നാണ് നടി ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാർലറിൽ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ക്വട്ടേഷൻ നൽകിയതായി രവി പൂജാരി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam