കോടിയേരി മന്ത്രിയായിരുന്ന കാലത്ത് ഫോണ്‍ ചോര്‍ത്തല്‍ യന്ത്രം വാടകവീട്ടില്‍

JULY 21, 2021, 8:46 PM

തിരുവനന്തപുരം: ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തൽ വിവാദം ചർച്ചയാകുന്നതിനിടെ സംസ്ഥാനത്തെ ഫോൺചോർത്തലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 

മുൻ ആഭ്യമന്തരമന്ത്രിയെന്ന നിലയിൽ ഫോൺ ചോർത്തലിനെക്കുറിച്ച് അറിയാമെന്നും പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് തന്റെ ഫോണും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് വാടക വീട്ടിലായിരുന്നു ഫോൺ ചോർത്തൽ യന്ത്രമിരുന്നതെന്നും താൻ ആഭ്യന്തരമന്ത്രിയായപ്പോഴാണ് അത് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയതെന്നും ചെന്നിത്തല പറയുന്നു. അക്കാലത്ത് രാജ്യദ്രോഹം പോലെ ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ ഫോൺ മാത്രമാണ് ചോർത്തിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

vachakam
vachakam
vachakam

അതേസമയം, എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ പാർട്ടി ബന്ധമുള്ള പൊലീസുകാരെ ഉപയോഗിച്ച് ഫോൺ ചോർത്തൽ നടന്നതായി ചെന്നിത്തല ആരോപിച്ചു. ഈ ഘട്ടത്തിൽ താനിടപെട്ടാണ് അത് നിർത്തിച്ചെന്നും ഇപ്പോൾ സംസ്ഥാനത്ത് ഫോൺ ചോർത്തൽ ഇല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നേരത്തെ 2019 ഒക്ടോബറിലും സർക്കാർ നിർദേശപ്രകാരം പൊലീസ് പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി രമേശ് ചെന്നിത്തല ആരോപണമുന്നയിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam