ശ്രീരാമകഥാമൃതം ഭക്തിസാന്ദ്രമാക്കിയ രാമായണ മാസാചരണത്തിന് ഷിക്കാഗോ ഗീതാ മണ്ഡലത്തിൽ ശുഭാരംഭം

JULY 20, 2025, 1:27 AM

ഷിക്കാഗോ: രാമായണ പാരായണത്തിലൂടെ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറച്ചുകൊണ്ട്  കർക്കിടകം ഒന്നിന് വെർച്യുൽ ആയ ഷിക്കാഗോ ഗീതാമണ്ഡലവും കേരളാ ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയും സംയുക്തമായി രാമായണപാരായണ യജ്ഞം ആരംഭിച്ചു. തുടർന്ന് ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണപാരായണ യജ്ഞത്തിന്റെ ഭാഗമായി, ഈ ശനിയാഴ്ച്ച ഗീതാമണ്ഡലം തറവാട് ക്ഷേത്രത്തിൽ വെച്ച് സംഘടിപ്പിച്ച രാമായണപാരായണത്തിലും പൂജകളിലും പങ്കെടുക്കുവാൻ വളരെ അധികം ഭക്തർ പങ്കെടുത്തു.

മേൽശാന്തി കൃഷ്ണൻ ചെങ്ങണാംപറമ്പിന്റെ നേതൃത്വത്തിൽ നടന്ന വിശേഷാൽ മഹാഗണപതി പൂജക്കും ശ്രീരാമചന്ദ്ര പൂജകൾക്കും രാമായണ ആചാര്യ രവി നായരുടെ നേതൃത്വത്തിൽ നടന്ന രാമായണ പാരായണം ഒരു ദിവ്യാനുഭൂതിയാണ് സൃഷ്ടിച്ചത്. രാമായണപാരായണത്തിനു ശേഷം നടന്ന ഭജനയും പൂജകളും ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് ഭക്തരെ എത്തിച്ചു.

കർക്കിടകം ഒന്നിന് (വ്യാഴാഴ്ച്ച) വെർച്യുൽ ആയി സംഘടിപ്പിച്ച രാമായണ പാരായണത്തിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ഭക്തരും പങ്കെടുത്തു. മനുഷ്യനന്മയ്ക്കും സത്പ്രവർത്തികൾക്കും മാതൃകയായി നിലകൊള്ളുന്ന രാമായണ ശ്ലോകങ്ങൾ സദാചാര നിഷ്ടമായ കുടുംബപശ്ചാത്തലവും ഹൃദയശുദ്ധി നിറഞ്ഞ ജീവിതരീതിയും പകർന്നു തന്ന് നമ്മുടെ മനസ്സ് കീഴടക്കും എന്ന് രാധാകൃഷ്ണൻ നായർ തന്റെ രാമായണ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

രാമായണംകാവ്യം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്. മനുഷ്യന് എങ്ങിനെ ജീവിക്കണം എന്ന് ഈ കാവ്യം വരച്ചുകാട്ടുന്നു പുണ്യഗ്രന്ഥമാണ് അദ്ധ്യാത്മ രാമായണം എന്ന് രവി രാജാ തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഈ രാമായണ കാലത്തിൽ നോർത്ത് അമേരിക്കയിലെ എല്ലാ ഗൃഹങ്ങളിലും നമ്മുക്ക് രാമായണ പാരായണം ഒരു ചര്യ ആക്കണം എന്നും. നമ്മുടെ അടുത്ത തലമുറക്ക് ഈ പൈതൃകം പകർന്നു കൊടുക്കാൻ നമ്മളാൽ കഴിയുന്നതെല്ലാം നമ്മുക്ക് കൂട്ടായി ചെയ്യാണമെന്നും ജോയിന്റ്  സെക്രട്ടറി പ്രജീഷും അഭിപ്രായപ്പെട്ടു. 

രാമായണ പാരായണ യജ്ഞത്തിന് നേതൃത്വം നൽകിയ കൃഷ്ണൻ ചെങ്ങണാംപറമ്പിനും, രാമായണ   ശുഭാരംഭത്തിനു നേതൃത്വം നൽകിയ എല്ലാവർക്കും പങ്കെടുത്ത എല്ലാ ഭക്തർക്കും മറ്റ് എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ജനറൽ സെക്രട്ടറി ബൈജു എസ്. മേനോൻ നന്ദി പ്രകാശിപ്പിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam