മുകുള്‍ റോയിക്ക് പിന്നാലെ റജീബ് ബാനര്‍ജിയും തൃണമൂലിലേക്ക്

JUNE 12, 2021, 7:06 PM

 ന്യൂ‌ഡൽഹി : ബി.ജെ,പിയിൽ നിന്ന് മുകുൾ റോയി മടങ്ങിയെത്തിയതിന് പിന്നാലെ കൂടുതൽ നേതാക്കൾ തൃണമൽ കോൺഗ്രസിലേക്ക് വരുന്നു.

റജീബ് ബാനർജിയും തൃണമൂലിലേക്ക് മടങ്ങിവരും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. തൃൺമൂൽ നേതാവ് കുണാൽ ഘോഷവുമായി റജീബ് ബാനർജി കൂടിക്കാഴ്ച നടത്തി. പശ്ചിമബംഗാൾ മന്ത്രിയായിരുന്ന റജീബ് ബാനർജി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ബി.ജെ.പിയിൽ ചേർന്നത്. മകൻ ശുബ്രൻഷുവിനൊപ്പം ബിജെപിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് മുകുൾ റോയ് തൃണമൂലിലേക്ക് മടങ്ങിയെത്തിയത്.

മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല. അതേ പോലെ കൂടുതൽ പേർ വരും 'എന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചിരുന്നത്.. . നിങ്ങൾക്ക് അറിയുന്നതുപോലെ പഴയതെല്ലാം സ്വർണ്ണം പോലെയാണെന്നും അവർ പ്രതികരിച്ചു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam