അപകട കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനത്തിലെ മാറ്റം; സ്ഥിരീകരിച്ച്  റെയില്‍വേ മന്ത്രി

JUNE 4, 2023, 11:05 AM

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന്റെ മൂലകാരണം കണ്ടെത്തിയെന്ന്  റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് . ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ വന്ന മാറ്റമാണ് അപകടകാരണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു റെയിൽവേ മന്ത്രിയുടെ പ്രതികരണം.

"റെയിൽവേ സുരക്ഷാ കമ്മീഷണർ അപകടകാരണം പരിശോധിച്ചിരുന്നു. അപകട കാരണവും ഉത്തരവാദികളായ ആളുകളെയും ഞങ്ങൾ തിരിച്ചറിഞ്ഞു. ഇലക്ട്രോണിക് ഇന്റർലോക്കിംഗിലെ മാറ്റം മൂലമാണ് ഇത് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ഉത്തരവാദികളായവര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും.

" മറ്റ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇന്നുതന്നെ ട്രാക്ക് പുനഃസ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ബുധനാഴ്ച രാവിലെയോടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇതിന് പിന്നാലെ തന്നെ ട്രാക്ക് ഗതാഗതത്തിന് തുറന്നു നല്‍കും. അപകടസ്ഥലത്ത് നിന്നും എല്ലാ മൃതദേഹങ്ങളും നീക്കം ചെയ്തു." അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.

vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam