വാക്‌സിന്‍ കേന്ദ്രത്തിൽ പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണം  രാഹുല്‍ ഗാന്ധി

JUNE 10, 2021, 4:24 PM

ന്യൂഡല്‍ഹി:ഇന്ത്യയിൽ വാക്‌സിന്‍ എടുക്കേണ്ടവര്‍ തൊട്ടടുത്ത വാക്‌സിന്‍ കേന്ദ്രത്തിലേക്ക് പോയി വാക്‌സിന്‍ എടുത്ത് പോകാവുന്ന സംവിധാനം ഒരുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ നല്‍കുന്ന രീതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'കോവിഡ്-19 വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പര്യാപ്തമല്ല. അത് പോര. ഓരോരുത്തര്‍ക്കും വാക്‌സിന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെന്ന് വാക്‌സിന്‍ എടുത്തുപോകാവുന്ന സംവിധാനമൊരുക്കണം. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്'- രാഹുല്‍ ഗാന്ധി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

അതേസമയം കൊവിന്‍ സൈറ്റിലെ സംവിധാനങ്ങള്‍ പുതുക്കി കൂടുതല്‍ ജനസൗഹൃദപരമാക്കുമെന്നും ഗുണഭോക്താക്കള്‍ക്ക് അവരുടെ പേരുകള്‍ തിരുത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

vachakam
vachakam
vachakam

പേര്, ജനനവര്‍ഷം, ലിംഗം എന്നിവയിലും തിരുത്തനുവദിക്കും.കോവിഡ്-19 പോര്‍ട്ടല്‍ കൂടുതല്‍ ലളിതമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് രാഹുലിന്റെ പുതിയ പ്രതികരണം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam