കൊച്ചി: കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് കെ-റെയിൽ പദ്ധതിക്കെതിരേ എഴുതിയെ കവിത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സോഷ്യൽ മീഡിയയിലടക്കം സൈബറാക്രമണം നേരിട്ടിരുന്നു.
എന്നാൽ ഇപ്പോൾ അതെ സൈബറാക്രമണത്തിന് ഒരു മറുപടിയുമായി രസകരമായ ഒരു കുറിപ്പിലൂടെ റഫീക്ക് അഹമ്മദ് വീണ്ടും സോഷ്യൽ മീഡിയയിൽ എത്തിയിരിക്കയാണ്.
സൈബർ ആക്രമണം നടത്തുന്നവരെ വടികൊണ്ടടിച്ചോടിക്കാൻ റഫീക്ക് അഹമ്മദിന്റെ വീട്ടിൽ വരുന്ന പുഷ്പാകരൻ കുറിച്ചാണ് കുറിപ്പ്. പുഷ്പരകന്റെ ചിത്രമില്ലാത്തതുകൊണ്ട് വരച്ച ഒരു ചിത്രവും കുറിപ്പിൽ കൊടുത്തിട്ടുണ്ട്.
കുറിപ്പ്
പുലർച്ചെ കോളിങ്ങ് ബെൽ അടിക്കുന്നതു കേട്ട് പുറത്തു വന്നു. പുഷ്പാകരൻ നിൽക്കുന്നു. പിന്നിലൊരു വടിയുമായി. മാസ്ക്കില്ല. അതിനാൽ ദൂരം പാലിച്ച് ഞാൻ ചോദിച്ചു: എന്താ പുഷ്പാ ഈ വെളുപ്പാൻ കാലത്ത്.ഛും. ഒന്നൂല്ല. അതേയ് ഇബടെ ഏതോ സായിബറൻ വന്ന് അക്രമം കാട്ടണൂന്ന് കേട്ട് വന്നതാ.എന്താ പ്രശനം?ഒന്നൂല്ല പുഷ്പാ. അതല്ല. എവടേ ആ സായി ബറാൻ ?സായിബറാനോ? എന്താ പുഷ്പാ?എന്തെങ്കിലും പ്രശനംണ്ടെങ്കി പറയണം. മ്മളൊക്കെ ഇബടെ ണ്ട്.
ശരി പുഷ്പാ, പുഷ്പൻ പൊയ്ക്കാളു. ആവശ്യം വരുമ്പോൾ വിളിക്കാം.ഞാനയാളെ യാത്രയാക്കി. പുഷ്പാകരൻ അപൂർവ്വമായേ വരാറുള്ളു. തലയ്ക്ക് സുഖമില്ല എന്നാണ് ജനം പറയുന്നത്. രക്തം രക്തത്തെ തിരിച്ചറിയുമത്രെ. അതായിരിക്കുമോ വന്നത്. ഫോട്ടോ എടുക്കാൻ പറ്റിയില്ല. അതു കൊണ്ടാണ് വരച്ചത്. അനാട്ടമി ശരിയാവണമെന്നില്ല. വരച്ചത് പൊളിറ്റിക്കലി ഇൻകറക്ടായ ഒരു കാൽപ്പനിക ജീവിയാണ്. ക്ഷമിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്