കൊച്ചി: മുനമ്പം പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വര്‍ഗീസ് (43) ആണ് ജീവനൊടുക്കിയത്.
വീടിന്റെ രണ്ടാം നിലയിലാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തതിനെ തുടര്‍ന്ന് ഭാര്യ മുകളില്‍ എത്തിയപ്പോഴാണ് വിനുവര്‍ഗീസിനെ സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ മനോവിഷമവും ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് റിപ്പോർട്ടുകൾ.
ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടമ്മയെ അയല്‍വാസി ആക്രമിച്ചതിന്റെ എഫ്‌ഐ ആര്‍ തയ്യാറാക്കിയത് വിനു വര്‍ഗീസ് ആയിരുന്നു. ഈ കേസിലാണ് ഇയാള്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
