പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് ഇനി അന്വേഷണം സിബിഐക്ക്

SEPTEMBER 14, 2020, 11:00 PM

തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫി​നാ​ൻ​സ് സാ​ന്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് അ​ന്വേ​ഷ​ണം ഇനി സി​ബി​ഐ​ക്ക് കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ തീരുമാനം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തീരുമാനം നി​ര​വ​ധി ഇ​ട​പാ​ടു​ക​ളും നി​ക്ഷേ​പ​ങ്ങ​ളും സം​സ്ഥാ​ന​ത്തി​നും രാ​ജ്യ​ത്തി​നും വെ​ളി​യി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രുതീരുമാനം അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​മ​ക​ള്‍ സ​മീ​പ​കാ​ല​ത്തു ന​ട​ത്തി​യ​ത് ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്നാണ് അ​ന്വേ​ഷ​ണം സം​ഘം കണ്ടെത്തിയത്. നി​ക്ഷേ​പ​ത്തു​ക​ക​ള്‍ പൂ​ര്‍​ണ​മാ​യി മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും വാ​യ്പ​ക​ളു​മാ​യി വ​ക​മാ​റ്റി​യി​രു​ന്നു. ‌

vachakam
vachakam
vachakam

നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതിരിക്കാന്‍ എല്ലാ സാധ്യതകളും ഇവര്‍ ഉപയോഗപ്പെടുത്തി. കോടികള്​ള്‍ വി​ല​മ​തി​ക്കു​ന്ന സ്വ​ത്തു​ക്ക​ള്‍ കൈ​മാ​റ്റം ചെ​യ്തു പ​ണം വി​ദേ​ശ​ത്തേ​ക്ക് അ​യ​ച്ച ശേ​ഷ​മാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യ​തെ​ന്നും സൂ​ച​നയുണ്ട്. ​

നി​ക്ഷേ​പ​ക​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ളി​വി​ല്‍ പോ​യ ഉ​ട​മ​ക​ള്‍ 45 ദി​വ​സ​ത്തെ സാ​വ​കാ​ശം ആ​വ​ശ്യ​പ്പെ​ട്ട​ത് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ല്‍. ‌ മ​ക്കൾ അ​പ്ര​തീ​ക്ഷി​ത​മാ​യി അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് തോ​മ​സും പ്ര​ഭ​യും കീ​ഴ​ട​ങ്ങി​യ​തെ​ന്നാ​ണ് വി​വ​രം.

29 ക​ട​ലാ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ് നി​ക്ഷേ​പ​ക​ര്‍​ക്ക് ഓ​ഹ​രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ പോ​പ്പു​ല​റി​ന് റി​സ​ര്‍​വ് ബാ​ങ്കി​ന്റെ അ​നു​മ​തി ഇ​ല്ലെ​ന്ന വി​വ​രം മ​റ​ച്ചു​വ​ച്ചു. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം പോ​പ്പു​ല​ര്‍ ഉ​ട​ക​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam