ഇൻഡ്യാന: ഇൻഡ്യാനയിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫിസർ വെടിയേറ്റു മരിച്ചതായി സ്റ്റേറ്റ് പൊലീസ് സർജന്റ് അറിയിച്ചു. മിലിട്ടറിയിൽ 5 വർഷത്തെ സേവനത്തിന്ശേഷം എൽവുഡ് പോലീസ് ഡിപ്പാർട്ട്മെന്റിൽ പതിനൊന്നു മാസം മുൻപാണ് 24 വയസ്സുള്ള നോഹ ജോലിക്ക് ചേർന്നത്.
സംശയം തോന്നിയ വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ കാറിലെ യാത്രക്കാരനായ 24 വയസ്സുള്ള യുവാവ് കാറിൽ നിന്നിറങ്ങി ഓഫിസർക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിവയ്പ്പിന്ശേഷം കാറിൽ കയറി സ്ഥലം വിട്ട പ്രതിയെ പോലീസ് പിന്തുടർന്നാണ് പിടികൂടിയത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്തു കേസെടുത്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്