പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ 

JUNE 23, 2022, 8:23 AM

തിരുവനന്തപുരം: ഹയർ സെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർ സെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനമായി. ജൂലൈ 25 മുതൽ 30 വരെ പരീക്ഷ നടക്കും.

ഗൾഫ് മേഖലയിലെ സ്‌കൂളുകളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യുഎഇയിലെ കേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.

2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റഗുലർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 2022 മാർച്ചിൽ കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഡി+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും പരീക്ഷയ്ക്ക് അപക്ഷിക്കാം.

vachakam
vachakam
vachakam

ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താനും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് പങ്കെടുക്കാൻ യോഗ്യരല്ല. സേ/ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് മാതൃസ്‌കൂളുകളിൽ 25നകം അപേക്ഷ സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ 27നകം ഫീസ് അടയ്ക്കണം. 600 രൂപ ഫൈനോടെ 29 വരെ അപേക്ഷ സമർപ്പിക്കാം.

സ്‌കൂൾ പ്രിൻസിപ്പൽമാർ ഫൈനോടു കൂടിയ ഫീസ് ട്രഷറിയിൽ 30നകം അടയ്ക്കണം.ഡിപ്പാർട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈൻ രജിസ്ട്രേഷൻ 30 വരെ നടത്താം. 150 രൂപയാണ് ഒരു വിഷയത്തിന് സേ പരീക്ഷാ ഫീസ്. ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 500 രൂപയാണ്. പ്രായോഗിക പരീക്ഷാ ഫീസ് ഒരു വിഷയത്തിന് 25 രൂപ. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിശദാംശങ്ങൾ www.dhsekerala.gov.in ൽ ലഭ്യമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam