പ്രേഗ്: ചെക്ക് റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റായി മുന്‍ നാറ്റോ ജനറല്‍ പീറ്റര്‍ പാവല്‍ തെരഞ്ഞെടുക്കപ്പെട്ടു.മുന്‍ പ്രധാനമന്ത്രിയായ ആന്ദ്രേ ബാബിസിനെയാണു തോല്‍പ്പിച്ചത്.
രണ്ടാംഘട്ട വോട്ടെടുപ്പില്‍ പാവലിന് 57.6 ശതമാനം വോട്ടു ലഭിച്ചു. പ്രസിഡന്‍റ് പദവിയില്‍ രണ്ടുവട്ടം പൂര്‍ത്തിയാക്കിയ മിലോസ് സീമാന്‍റെ പകരക്കാരനായിട്ടാണു പാവല്‍ ചുമതലയേല്‍ക്കുക.
യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല ഫോണ്‍ ദെര്‍ ലെയ്ന്‍, യുക്രെയ്ന്‍ പ്രസിഡന്‍റ് സെലന്‍സ്കി മുതലായവര്‍ പാവലിനെ അഭിനന്ദനം അറിയിച്ചു.
തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ സ്ലൊവാക്യന്‍ പ്രസിഡന്‍റ് സുസാന കാപുറ്റോവ പ്രാഗില്‍ പാവലിനൊപ്പം വേദിയിലെത്തുകയുണ്ടായി. ചെക്ക് റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് പദവി ആലങ്കാരികം മാത്രമാണ്.
യൂറോപ്യന്‍ യൂണിയന്‍റെയും നാറ്റോയുടെയും അനുഭാവിയായ പാവല്‍, റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്നു കൂടുതല്‍ ആയുധങ്ങള്‍ നല്കണമെന്നും വാദിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്