പെ​ഗാസസ്: കൃത്യമായ തെളിവുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് ഇസ്രയേൽ കമ്പനി

JULY 21, 2021, 9:22 PM

ദില്ലി: പെഗസസ് ദുരുപയോഗം ചെയ്തതിന് വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്ന് നിർമാതാക്കളായ എൻ.എസ്.ഒ. 

ലോകവ്യാപകമായി ഫോൺ ചോർത്തലിന് പെഗസസ് ഉപയോഗിക്കപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് ഇസ്രായേൽ കമ്പനിയായ എൻ.എസ്.ഒയുടെ പ്രതികരണം.

ഇ​തി​നി​ടെ, ആ​രോ​പ​ണ​വി​ധേ​യ​രാ​യ എ​ൻ.​എ​സ്.​ഒ​യു​മാ​യു​ള്ള സാ​​ങ്കേ​തി​ക സ​ഹ​ക​ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​താ​യി ബ​ഹു​രാ​ഷ്​​ട്ര ക​മ്പ​നി​യാ​യ ആ​മ​സോ​ൺ പ്ര​ഖ്യാ​പി​ച്ചു. അ​തേ​സ​മ​യം, സു​ര​ക്ഷി​ത​മെ​ന്ന്​ ക​രു​തി​പ്പോ​ന്ന ഐ ​ഫോ​ണു​ക​ൾ വ​രെ ചോ​ർ​ത്ത​ലി​ന്​ വ​ഴി​പ്പെ​ട്ടു​വെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ആ​ഗോ​ള​വി​പ​ണി​യി​ൽ ആ​പ്പി​ളി‍െൻറ ഓ​ഹ​രി മൂ​ല്യം ഇ​ടി​ഞ്ഞു.

vachakam
vachakam
vachakam

എ​ന്നാ​ൽ, സ​ർ​ക്കാ​റു​ക​ൾ മാ​ത്ര​മാ​ണ്​ ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്​​താ​ക്ക​ളെ​ന്നും കു​റ്റ​കൃ​ത്യ​വും ഭീ​ക​ര​വാ​ദ​വും പോ​ലു​ള്ള പ്ര​വൃ​ത്തി​ക​ൾ ത​ട​യാ​ൻ മാ​ത്ര​മേ ഇ​വ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്ന നി​ബ​ന്ധ​ന​ക്കു​വി​ധേ​യ​മാ​യാ​ണ്​ സേ​വ​ന​ങ്ങ​ൾ കൈ​മാ​റാ​റു​ള്ളൂ എ​ന്നു​മാ​ണ്​ എ​ൻ.​എ​സ്.​ഒ​യു​ടെ അ​വ​കാ​ശ​വാ​ദം. ‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam