ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ കൊറോണ നെഗറ്റീവ് ആയാല്‍ സ്വയം ക്വാറന്റൈന്‍ ചെയ്യേണ്ടതില്ല

FEBRUARY 23, 2021, 12:28 PM

ബന്ധപ്പെട്ട സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ലെങ്കില്‍ ഫെബ്രുവരി 23 മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ കൊറോണ നെഗറ്റീവ് ആയാല്‍ സ്വയം ക്വാറന്റൈന്‍ ചെയ്യേണ്ടതില്ല. മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ആണ് ഇക്കാര്യം ഗള്‍ഫ് ന്യൂസിനോട് വ്യക്തമാക്കിയത്.

മിഡില്‍ ഈസ്റ്റില്‍ നിന്നും,വരുന്ന എല്ലാ യാത്രക്കാരും ഫെബ്രുവരി 23 ന് രാവിലെ 12 മുതല്‍ വിമാനത്താവളത്തില്‍ തന്മാത്രാ പരിശോധനകള്‍ നടത്തണം.

സ്വയം വരുമാനത്തില്‍ തന്നെ ഈ പരിശോധന നടത്തേണ്ടതാണ്. ഇന്ത്യ പുറത്തുവിട്ട പുതിയ കോവിഡ് 19 യാത്രാ പ്രോട്ടോക്കോള് അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നടപടി.

vachakam
vachakam
vachakam

പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത നെഗറ്റീവ് ആര്‍ ടി- പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ടിനു പുറമെ പ്രായഭേദമന്യേ എല്ലാവര്‍ക്കും ഈ പ്രോട്ടോക്കോള്‍ ബാധകമാണ്. കുട്ടികള്‍ക്കും ഈ പുതിയ വ്യവസ്ഥ നിര്‍ബദ്ധമാണ് എന്നും എയര്‍ സുവിധ പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്യുന്നു.

മോളിക്യുലാര്‍ സ്ഥിരീകരണ ടെസ്റ്റ് ആര്‍ടി-പിസിആര്‍ ടെസ്റ്റ് ആണ്, യാത്രക്കാര്‍ക്ക് ടെസ്റ്റ് നെഗറ്റീവ് ആയാല്‍ ക്വാറന്റ്ന്‍ ആവശ്യമില്ല.തിങ്കളാഴ്ചയാണ് ഇക്കാര്യം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഗള്‍ഫ് ന്യൂസിനോട് അറിയിച്ചത്.

''ഞങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച ബ്രസീല്‍, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും സാമ്ബിള്‍ നല്‍കിയശേഷം വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാം'' എന്ന് പേരു പറയാന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തയ്യാറായാല്‍ യാത്രക്കാരെ അറിയിക്കുന്നതാണ്. റിപ്പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് പത്തു മണിക്കൂര്‍ എങ്കിലും സമയമെടുക്കും എന്ന് എയര്‍ സുവിധ പോര്‍ട്ടല്‍ അറിയിക്കുന്നു.

vachakam
vachakam
vachakam

പരിശോധന റിപ്പോര്‍ട്ട് പോസിറ്റീവ് ആയാല്‍ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച്‌ യാത്രക്കാര്‍ ചികിത്സ വിദേയമാകണം. റിപ്പോര്‍ട്ട് നെഗറ്റീവ് ആകുകയാണെങ്കില്‍ 14 ദിവസത്തേക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കാന്‍ അവരോട് ആവശ്യപ്പെടും.സ്ഥാപനമോ ഹോം ക്വറാന്റോ നിര്‍ബന്ധമില്ല," എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിട്ടുള്ളത് പോലെ യാത്രക്കാര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉദാഹരണത്തിന്, കേരള സംസ്ഥാന സര്‍ക്കാര്‍ അതിന്റെ ക്വാറന്റൈന്‍ നിയമത്തില്‍ ഒരു മാറ്റവും പ്രഖ്യാപിച്ചിട്ടില്ല, എല്ലാ അന്താരാഷ്ട്ര യാത്രക്കാരും ഏഴു ദിവസം ഹോം-ക്വാറന്റൈനില്‍ ഇരിക്കണം. എട്ടാമത്തെ ദിവസം, നെഗറ്റീവ് ടെസ്റ്റ് ആയാല്‍ ഇവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിച്ചിരിക്കുന്ന പോലെ ആര്‍ടി-പിസിആര്‍ ടെസ്റ്റിന് അന്താരാഷ്ട്ര യാത്രക്കാര്‍ തന്നെ പണം നല്‍കേണ്ടി വരും എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.ടെസ്റ്റ്, ലോഞ്ച് നിരക്കുകള്‍ ഉള്‍പ്പെടെ ഡല്‍ഹി വിമാനത്താവളത്തില്‍ ഒരു യാത്രക്കാരന് 3,400 രൂപ ടെസ്റ്റിനു ചിലവാകും.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3-ലെ ലെവല്‍ 1, എയര്‍പോര്‍ട്ട് കണക്റ്റ് ബില്‍ഡിംഗ്, ലെവല്‍ 1 എന്ന സ്ഥലത്താണ് ടെസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത് .സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് പോലെയായിരിക്കും ഈ ടെസ്റ്റിനുള്ള ഫീസ്. ഇത് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ 1700 രൂപ ടെസ്റ്റ് ഫീസ് മാത്രമാണ്." എന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ചില എയര്‍പോര്‍ട്ടുകളില്‍ എസ്‌ഒപി ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പിലാക്കേണ്ടതിനാല്‍ സ്വകാര്യ ആരോഗ്യ-പരിചരണ ദാതാക്കള്‍ക്ക് പരിശോധനകള്‍ പുറത്ത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും ടെസ്റ്റിനുള്ള സൗകര്യത്തിനായി കിയോസ്കള്‍ സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഫെബ്രുവരി 17ന് ഇന്ത്യന്‍ ആരോഗ്യ- സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ പുതിയ കൊറോണ യാത്രാ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചിരുന്നു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam