തൊട്ടും തലോടിയുമുള്ള  രംഗങ്ങള്‍ വേണ്ട;സെന്‍സറിംഗ് കടുപ്പിച്ച് പാകിസ്ഥാന്‍ 

OCTOBER 23, 2021, 5:14 PM

‘കറാച്ചി: പ്രാദേശിക ചാനല്‍ പരമ്പരകളില്‍ നിന്നും ആലിംഗന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്റി അതോറിറ്റി (പെമ്ര).

പാകിസ്ഥാനിലെ പുതിയ സെന്‍സര്‍ഷിപ്പ് നയങ്ങളുടെ ഭാഗമായാണ് ഇത്തരം രംഗങ്ങള്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പെമ്ര വ്യക്തമാക്കി.

ഇത്തരം രംഗങ്ങള്‍ ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്നും ഇസ്‌ലാമിക രീതിയില്‍ മുന്നോട്ട് പോവുന്ന പാക് ജനതയുടെ മാന്യതയ്ക്ക് കോട്ടം തട്ടുമെന്നും കാണിച്ചാണ് പുതിയ സെന്‍സര്‍ഷിപ്പ് നയം പുറപ്പെടുവിച്ചിട്ടുള്ളത്.

vachakam
vachakam
vachakam

ചില പ്രാദേശിക ചാനല്‍ പരമ്പരകളില്‍ മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, ആലിംഗന രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍, വിവാദപരമായ ഉള്ളടക്കങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

എല്ലാ ടെലിവിഷന്‍ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ഇന്‍ ഹൗസ് മോണിറ്ററിംഗ് നടത്തണമെന്നും, ഇതിനായി ഒരു കമ്മറ്റിയെ തന്നെ നിയോഗിക്കണമെന്നും പെമ്രയുടെ നിര്‍ദേശത്തില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam