സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന പാകിസ്ഥാനില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ (എസ്‌ബിപി) പറയുന്നതനുസരിച്ച്, വെള്ളിയാഴ്ചത്തെ വ്യാപാരത്തിനിടെയാണ് ഏറ്റവും പുതിയ ഇടിവ് സംഭവിച്ചതെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
വ്യാഴാഴ്ച യുഎസ് ഡോളർ 271.36 പികെആർ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആഴ്ചയിലെ അവസാന പ്രവൃത്തി ദിനത്തിൽ, പ്രാദേശിക കറൻസി യുഎസ് ഡോളറിനെതിരെ 5.22 പികെആർ അഥവാ ഏകദേശം 1.89 ശതമാനം ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
കയറ്റുമതിയിലെ ഇടിവും വിദേശ പാക്കിസ്ഥാനികളിൽ നിന്നുള്ള പണമയയ്ക്കൽ കുറവും, രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതും രൂപയുടെ മൂല്യത്തെയും നേരിട്ട് സ്വാധീനിക്കുന്നുവെന്ന് സിൻഹുവയോട് സംസാരിച്ച എസ്ബിപിയുടെ മുൻ ഗവർണർ റെസ ബാകിർ പറഞ്ഞു. ഈ ഘടകങ്ങളെല്ലാം കൂടാതെ ആഗോള മാന്ദ്യവും പ്രാദേശിക കറൻസിയുടെ ഇടിവിന് കാരണമായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്