ഡൽഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷ നേതാക്കൾ നോട്ടീസ് നൽകി.
ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലാണ് എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് നോട്ടീസ് നൽകിയത്. നോട്ടീസ് നൽകുമ്പോൾ പ്രിയങ്ക ഗാന്ധിയും അഖിലേഷ് യാദവും കനിമൊഴിക്കൊപ്പമുണ്ടായിരുന്നു. ആകെ 107 എംപിമാർ നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജഡ്ജിയാണ് ജി.ആർ. സ്വാമിനാഥൻ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ 2017 ലെ ഉത്തരവിന് വിരുദ്ധമായാണ് തമിഴ്നാട് മധുര തിരുപ്പരൻകുന്ദ്രം മലയിൽ സിക്കന്ദർ ദർഗയുടെ സമീപം ദീപം തെളിക്കാൻ ജസ്റ്റിസ് സ്വാമിനാഥൻ ഉത്തരവിട്ടതെന്നാണ് ആരോപണം.
ജഡ്ജി പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും, ഭരണഘടനാ വിരുദ്ധമായും പ്രവർത്തിക്കുന്നുവെന്നാണ് എംപിമാരുടെ പരാതി. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഒരു ജഡ്ജിക്കെതിരെ പ്രതിപക്ഷം ഇംപീച്മെന്റ് നോട്ടീസ് നൽകുന്നത് ആദ്യമായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
