ആംസ്റ്റര്‍ഡാമിലെത്തിയ 13 വിമാന യാത്രികര്‍ക്ക് ഒമിക്രോണ്‍ 

NOVEMBER 29, 2021, 10:05 AM

ആംസ്റ്റർഡാം - ദക്ഷിണാഫ്രിക്കയിൽ നിന്ന് രണ്ട് വിമാനങ്ങളിലായി ഡച്ച് തലസ്ഥാനമായ ആംസ്റ്റർഡാമിൽ എത്തിയ 13 പേരിൽ കൊറോണ വൈറസ് ഒമിക്രോണിന്റെ പുതിയ സ്‌ട്രെയിൻ കണ്ടെത്തി. 

കൊറോണ വൈറസിന് പോസിറ്റീവ് ആയ 61 യാത്രക്കാരിൽ ഇവരും ഉൾപ്പെടുന്നു. റെക്കോർഡ് കൊവിഡ് കേസുകൾക്കും പുതിയ വേരിയന്റിനെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയിൽ നെതർലൻഡ്‌സിലെ കർശന നിയന്ത്രണങ്ങൾക്കിടയിലാണ് റിപ്പോർട്ട്. 

ബുധനാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍  ഒമിക്രോണിനെ ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഡച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് ഹെൽത്ത് ഞായറാഴ്ച 13 ഒമിക്കോൺ കേസുകൾ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

ഡച്ച് ആരോഗ്യമന്ത്രി ഹ്യൂഗോ ഡി ജോംഗ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ആളുകള്‍ എത്രയും വേഗം കോവിഡ് പരിശോധനയ്ക്ക് വിധേയരാകാന്‍ അഭ്യര്‍ഥിച്ചു.

നെതര്‍ലന്‍ഡ്സില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.കെ, ജര്‍മ്മനി, ഇറ്റലി തുടങ്ങി യൂറോപ്പിലെ നിരവധി രാജ്യങ്ങള്‍ ഉള്‍പ്പെടെ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ പുതിയ വേരിയന്റിന്റെ കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam