ജസ്റ്റിസ് യു യു ലളിത് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

AUGUST 4, 2022, 3:04 PM

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ഉദയ് ഉമേഷ് ലളിതിനെ ശുപാര്‍ശ ചെയ്ത് ചീഫ് ജസ്റ്റ്‌സ് എന്‍ വി രമണ. ശുപാര്‍ശ കത്ത് രമണ ജസ്റ്റിസ് യു യു ലളിതിന് കൈമാറി.

ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എന്‍ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49 ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഓഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും. എന്നാല്‍ ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തില്‍ താഴെ മാത്രമേ കാലാവധിയുള്ളൂ.

vachakam
vachakam
vachakam

ഈ വര്‍ഷം നവംബര്‍ എട്ടിന് അദ്ദേഹം വിരമിക്കും. 2021 ഏപ്രില്‍ 24 ന് എസ് എ ബോബ്ഡെയില്‍ നിന്നാണ് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്.

2014ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. അതിന് മുന്‍പ് 2ജി കേസിന്റെ വിചാരണയില്‍ സിബിഐ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യുട്ടറായി ഹാജരായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam