ട്രക്കിൽ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു

JUNE 30, 2022, 11:09 AM

സാൻ അന്റോണിയോ (ടെക്‌സസ്): സാൻ അന്റോണിയോ ട്രക്കിൽ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്‌സർ കൗണ്ടി കമ്മീഷണർ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 34 പേരെ തിരിച്ചറിഞ്ഞതായും ഇവർ പറഞ്ഞു.

ട്രക്കിലുണ്ടായിരുന്ന കൂടുതൽ പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തിൽ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് സാൻ അന്റോണിയോ റെയിൽവേ ട്രാക്കിന് സമീപമാണ് നിർത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയിൽപ്പെട്ടത്. ട്രക്കിൽ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ട്രക്കിന്റെ പുറകുവശത്തെ ഡോർ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്ത് ഇത്രയും പേർ മരിക്കുന്നത് ആദ്യമാണ്.

മെക്‌സിക്കൊ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും അനധികൃതമായി ആളുകളെ ട്രക്കിൽ കയറ്റി കൊണ്ടുവന്നതാണെന്നാണ് പ്രഥമ റിപ്പോർട്ടുകൾ നൽകുന്ന സൂചന. മരിച്ചവരിൽ 39 പുരുഷന്മാരും, 12 സ്ത്രീകളും ഉൾപ്പെടുന്നു. നാലു കുട്ടികൾ ഉൾപ്പെടെ പതിനാറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സാൻ അന്റോണിയോ ഫയർ മർഷൽ ചാൾസ് ഹൂസ് പറഞ്ഞു.

vachakam
vachakam
vachakam

തിങ്കളാഴ്ച 101 ഡിഗ്രി താപനിലയാണ് സംഭവ സ്ഥലത്തു രേഖപ്പെടുത്തിയിരുന്നത്. കഠിന സൂര്യതാപവും, ആവശ്യമായ ജലവും ലഭിക്കാത്തതായിരിക്കാം മരണകാരണമെന്ന് ഹോംലാന്റ് സെക്യൂരിറ്റി അധികൃതർ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിർത്തിയിൽ ആവശ്യമായ പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, ഇതിന് ബൈഡൻ ഗവൺമെന്റ് ഉത്തരവാദിയാണെന്നും ടെക്‌സസ് ഗവർണർ ഗ്രേഗ് ഏബട്ട് ആരോപിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam