കുന്നംകുളം: മകൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പിതാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കുന്നംകുളം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടി കിടക്കുന്ന റൂമിലെത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ദിവസേന മദ്യപിച്ചെത്തി അമ്മയേയും തന്നെയും ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
കൂടാതെ കഴിഞ്ഞ ഞായറാഴ്ച്ച മദ്യപിച്ചെത്തി ക്രൂരമായി മർദ്ദിച്ചെന്നും പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറയുന്നു. മർദ്ദിക്കുന്നതിന് പുറമെ ആയുധം കാണിച്ച് കൊല്ലുമെന്ന ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്