തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു.
കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ് തടവറയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ 17ാം തീയതിയാണ് ഇയാളുടെ ഭാര്യ ഇന്ദിര മകളുടെ വിവാഹമാണ് റിപ്പർ ജയാനന്ദനെ പങ്കെടുപ്പിക്കാൻ അനുവദിക്കണം15 ദിവസത്തെ പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
കോടതി ഉപാധികളോടെയാണ് അനുമതി നൽകിയത്. അതായത് 21ാം തീയതി വിവാഹത്തിൽ തലേദിവസം പൊലീസ് സംരക്ഷണത്തിൽ റിപ്പർ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതൽ 5 മണി വരെ വിവാഹത്തിൽ പങ്കെടുക്കാം.
തിരികെ ഇയാൾ ജയിലിൽ മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നൽകണം എന്നും കോടതി നിർദേശിച്ചു. രണ്ട് ദിവസത്തെ അനുമതിയാണ് നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്