നോട്ടറി നിയമനവും പുതുക്കലും ഇനി ഓൺലൈനായി; പോർട്ടൽ നിലവിൽ വന്നു

NOVEMBER 24, 2022, 6:30 PM

കൊച്ചി: സംസ്ഥാനത്തെ നോട്ടറി നിയമനം ഓൺലൈൻ ആയി നടത്തുന്നതിനുള്ള പോർട്ടൽ നിലവിൽ വന്നു. നിയമ മന്ത്രി പി.രാജീവ് പോർട്ടൽ ഉദ്ഘാടനം ചെയ്തു.

നിയമ വകുപ്പിന്റെ പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റേയും ഭരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായാണ് പോർട്ടലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.  

നോട്ടറി അപേക്ഷ സമർപ്പിക്കുന്നതു മുതൽ സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് തയ്യാറാക്കുന്നതു വരെയുള്ള എല്ലാ നടപടി ക്രമങ്ങളും ഇനി മുതൽ ഓൺലൈൻ ആവും.

vachakam
vachakam
vachakam

നോട്ടറി പുനർനിയമനത്തിനുള്ള നടപടികളും റിട്ടേൺ സമർപ്പിക്കലും ഓൺലൈനായി നടത്താനുള്ള സൗകര്യം ഡിസംബർ 31 ഓടെ നിലവിൽ വരും. ഓൺലൈനാകുന്നതോടെ പുനർ നിയമനത്തിനുള്ള അപേക്ഷ ആറ് മാസം മുൻപ് സമർപ്പിക്കണമെന്ന വ്യവസ്ഥ കർശനമാക്കും. പുതുക്കൽ അപേക്ഷയിലെ കാലതാമസം പിന്നീട് പരിഹരിക്കാനാവില്ല.   

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നോട്ടറി അഡ്വ. ജി.എം. ഇടിക്കുളയെ ചടങ്ങിൽ ആദരിച്ചു. 52 വർഷമായി ജി.എം ഇടിക്കുള നോട്ടറിയാണ്. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ചീഫ് സെക്രട്ടറി വി.പി.ജോയി, ലോ സെക്രട്ടറി വി. ഹരി നായർ, ബാർ കൗൺസിൽ എൻറോൾമെന്റ് കമ്മിറ്റി ചെയർമാൻ അഡ്വ. പള്ളിച്ചൽ എസ്.കെ പ്രമോദ്, എൻ. ജീവൻ എന്നിവർ പ്രസംഗിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam