വാഷിങ്ടൺ: ജനാധിപത്യത്തിന്റെ അടിത്തറ, നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വേദാന്ത് പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽഗാന്ധിയുടെ കേസിൽ പ്രത്യേക ഇടപെടൽ നടത്തും എന്നല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധിയെ ലോകസഭയിൽ നിന്നും അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരിയാണെന്ന് വേദാന്ത് പട്ടേൽ പറഞ്ഞു.
അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യം അടക്കമുള്ള ജനാധിപത്യ മൂല്യങ്ങളിലുള്ള തങ്ങളുടെ പ്രതിബദ്ധത ഇന്ത്യൻ സർക്കാരുമായി പങ്കുവെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.2019ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വർഷത്തേക്ക് രാഹുലിന് ശിക്ഷ വിധിച്ചിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെ 'ഇന്ത്യൻ പങ്കാളികളുമായുള്ള ഞങ്ങളുടെ ഇടപഴകലിൽ, രണ്ട് ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു താക്കോൽ എന്ന നിലയിൽ, ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യവും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംരക്ഷണവും ഞങ്ങൾ ഉയർത്തിക്കാട്ടുന്നത് തുടരും', അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽഗാന്ധിയുമായി അമേരിക്ക ഇടപഴകുന്നുണ്ടോ എന്ന ചോദ്യത്തിന്, ഞങ്ങൾക്ക് ഉഭയകക്ഷി ബന്ധമുള്ള ഏത് രാജ്യത്തും പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങളുമായി ഇടപഴകുന്നത് ഈ വകുപ്പ് കൈകാര്യം ചെയ്ത ഒരാളെന്ന നിലയിൽ നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്