2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി നിക്കിഹേലി

NOVEMBER 24, 2022, 9:46 AM

ലാസ് വേഗസ് : 2024 ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്നു സൂചന നൽകി നിക്കിഹേലി. നവംബർ 19ന് ലാസ് വേഗസിൽ സംഘടിപ്പിച്ച റിപ്പബ്ലിക്കൻ ജുയിഷ് കൊയലേഷൻ വാർഷീക നേതൃത്വ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നൽകിയത്. മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേർ എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവർത്തിക്കുന്നു.


വളരെ ഗൗരവത്തോടെ തന്നെയാണ് ഞാൻ അതിനെ നോക്കികാണുന്നത്. എന്നാൽ ഇപ്പോൾ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കിൽ ലക്ഷ്യത്തിലെത്തിയിട്ടേ പിൻവാങ്ങുകയുള്ളൂവെന്നും അവർ കൂട്ടിചേർത്തു.

vachakam
vachakam
vachakam

വളരെ നിർണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാൻ മത്സരിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാൾഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയിൽ യു.എൻ. അംബാസിഡർ പദവി വഹിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് അവർ അതിൽ നിന്നും പിൻവാങ്ങിയത്.

ജനുവരി 6ൽ നടക്കുന്ന കലാപത്തിൽ കറപറ്റാതിരിക്കുന്നതിന് ഹേലിക്ക് കഴിഞ്ഞത് ഒരു പക്ഷേ തക്കസമയത്ത് പുറത്തു പോയതുകൊണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. നിക്കിഹേലി സ്ഥാനാർത്ഥിയാകുമോ എന്ന് അറിയണമെങ്കിൽ ഡിസംബർ വരെ കാത്തിരിക്കേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam