ചാന്ദ്ര ദൗത്യത്തിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ആധുനിക രീതിയിലുള്ള സ്‌പെയ്‌സ് സ്യൂട്ട് രൂപകല്‍പന ചെയ്യാനൊരുങ്ങുകയാണ് നാസയിപ്പോള്‍. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ നാസ നടത്താനിരിക്കുന്ന ചാന്ദ്ര ദൗത്യത്തിനായി പ്രത്യേകം രൂപകല്‍പന ചെയ്ത സ്പെയ്സ് സ്യൂട്ടിൻ്റെ ആദ്യ മാതൃക നാസ പുറത്തിറക്കി.
ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പെയ്സ് സെൻ്ററിൽ മാധ്യമങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആര്‍ട്ടെമിസിന് സ്യൂട്ട് നിര്‍മ്മിക്കാന്‍ നാസ കരാര്‍ നല്‍കിയ ടെക്‌സസ് ആസ്ഥാനമായുള്ള ആക്സിയം സ്പെയ്സ് കമ്പനി, മൂണ്‍ വെയര്‍ പ്രദര്‍ശിപ്പിച്ചത്.
ആധുനിക ബഹിരാകാശ വസ്ത്രം രൂപപ്പെടുത്തുന്നതിലൂടെ ചന്ദ്രനില്‍ പര്യവേക്ഷണം നടത്താനും ശാസ്ത്രം പഠിക്കാനും കൂടുതല്‍ ആളുകള്‍ക്ക് അവസരമൊരുങ്ങുമെന്നാണ് നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നത്.
ആക്‌സിയം എക്‌സട്രാവെഹിക്ക്വിലാര്‍ മൊബിലിറ്റി യൂണിറ്റ് (എഎക്‌സ്എംയു) 'ആക്‌സിയം' എന്ന് ബ്രാന്‍ഡ് ചെയ്തിരിക്കുന്ന പുതിയ സ്‌പെയ്‌സ് സ്യൂട്ടുകള്‍ പഴയ അപ്പോളോ ഗെറ്റപ്പുകളേക്കാള്‍ കൂടുതല്‍ കാര്യക്ഷമവും വഴക്കമുള്ളതുമാണെന്നുമാണ് ആദ്യഘട്ട പരീക്ഷണത്തിലൂടെ വ്യക്തമായത്.
അമേരിക്കന്‍ ജനസംഖ്യയുടെ 90% പുരുഷന്മാരെയും സ്ത്രീകളെയും പരിഗണിച്ചുകൊണ്ടുളള എല്ലാവര്‍ക്കും അനുയോജ്യമായ തരത്തിലാണ് വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നാസ പറഞ്ഞു. ലൈഫ് സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍, സമ്മര്‍ദ്ദം കുറയ്ക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവയും വസ്ത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്