മസ്കറ്റ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം നല്‍കി

FEBRUARY 23, 2021, 2:15 PM

മസ്കറ്റ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം നല്‍കി. കൊവിഡ് സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്. ആഗോളതലത്തില്‍ അന്താരാഷ്ട്ര വിമാനത്താവങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാനടപടികള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്താരഷ്ട്ര റേറ്റിഗ് ഏജന്‍സിയായ സ്കൈ ട്രാക്സിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിഗാണ് വിമാനത്താവളത്തിന് ലഭിച്ചത്.

ആ​രോ​ഗ്യ, സു​ര​ക്ഷ ശു​ചി​ത്വ ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സ്​​ഥി​ര​ത​യു​മാ​ണ്​ പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തി​യ​ത്. ഡി​പ്പാ​ര്‍​ച്ച​ര്‍, അ​റൈ​വ​ല്‍ അ​ട​ക്കം യാ​ത്ര​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള ശു​ചീ​ക​ര​ണ​വും അ​ണു​മു​ക്ത​മാ​ക്ക​ലു​മ​ട​ക്കം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധ​നയ്​ക്ക്​ വി​ധേ​യ​മാ​ക്കി.

അ​ടു​ത്തി​ടെ എ​യ​ര്‍​പോ​ര്‍​ട്ട്​ കൗ​ണ്‍​സി​ല്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ലിന്റെ എ​യ​ര്‍​പോ​ര്‍​ട്ട്​ ഹെ​ല്‍​ത്ത്​ അ​ക്ര​ഡി​റ്റേ​ഷ​ന്‍ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ല​ഭി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ കൊ​വി​ഡ്​ ആ​രോ​ഗ്യ​സു​ര​ക്ഷ ന​ട​പ​ടി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള​താ​യി​രു​ന്നു ഇൗ ​അ​ക്ര​ഡി​റ്റേ​ഷ​ന്‍. ഇൗ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മാ​ണ്​ മ​സ്​​ക​ത്തി​ലേ​ത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam