കണ്ണൂർ: കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ അമ്മയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്.
ഇന്നലെ വൈകുന്നേരം 6.02നാണ് സന്ദേശം അയച്ചിരിക്കുന്നത്. സ്വന്തം വാട്‌സ്ആപ്പിലേക്ക് തന്നെയാണ് സന്ദേശം അയച്ചതായി കാണുന്നത്. പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്നാണ് കുഞ്ഞുമായി റീമ പുഴയിലേക്ക് ചാടിയത്. റീമയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ മാതാവുമെന്ന കുറിപ്പാണ് പുറത്ത് വന്നത്. ആത്മഹത്യ ചെയ്ത റീമയുടെ വാട്‌സ്ആപ്പിൽ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. പൊലീസും ഈ സന്ദേശം പരിശോധിച്ചിട്ടുണ്ട്.
മൂന്ന് വയസുള്ള കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു റീമ.
സ്വന്തം വീട്ടിൽ നിന്നാണ് ഇന്നലെ ഒരു മണിയോടെ സ്‌കൂട്ടിയിൽ കുട്ടിയുമായി വന്ന റീമ പുഴയിലേക്ക് ചാടിയത്. പിണങ്ങി കഴിയുന്ന യുവതിയോട് ഇരിണാവ് സ്വദേശിയായ ഭർത്താവ് കമൽരാജ് കുട്ടിയെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചർച്ച നടക്കാൻ ഇരിക്കുകയാണ് യുവതി കുട്ടിയുമായി ചേർന്ന് പുഴയിലേക്ക് ചാടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്