മകനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിലൊളിപ്പിച്ച മാതാവ് അറസ്റ്റിൽ

MAY 27, 2022, 8:50 AM

മിനിസോട്ട: ആറുവയസ്സുള്ള മകനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒമ്പതു തവണയായിരുന്നു മകനു നേരെ അമ്മ നിറയൊഴിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതെന്നു സംശയിക്കുന്ന സംഭവത്തിൽ മാതാവിനെ അറസ്റ്റു ചെയ്തത് മെയ് 23 തിങ്കളാഴ്ചയായിരുന്നു.

വെള്ളിയാഴ്ച മുൻവശത്തെ ടയർ പൊട്ടിയതിനുശേഷവും റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്ന കാറിനെ കുറിച്ചു ആരോ പോലീസിൽ വിവരം അറിയിച്ചു. കാർ തടഞ്ഞു നിർത്തിയ പോലീസ് പുറകുവശത്തെ വിൻഡൊ പൊട്ടിയിരിക്കുന്നതും, ഡ്രൈവറുടെ കൈയ്യിൽ രക്തവും കണ്ടെത്തിയെങ്കിലും കാർ പരിശോധിച്ച ശേഷം ഇവരെ പോകാൻ അനുവദിക്കുകയായിരുന്നു.

പിന്നീട് കാർ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ട്രങഅക് പരിശോധിച്ചത്. അവിടെ ആറു വയസുകാരന്റെ ജഡം കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ അന്വേഷിച്ചു അപ്പാർട്ട്‌മെന്റിൽ എത്തിയെങ്കിലും അവിടെനിന്നും ഇതിനകം രക്ഷപ്പെട്ടിരുന്നു. വിദഗ്ധ അന്വേഷണത്തിനൊടുവിൽ ഇവരെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.

vachakam
vachakam
vachakam

അപ്പാർട്ട്‌മെന്റിൽ നിന്നും കാർ പുറപ്പെട്ടതിനുശേഷം റോഡരുകിൽ ഇവർ വലിച്ചെറിഞ്ഞ കുട്ടിയുടെ രക്തം പുരണ്ട കാർസീറ്റ്, ഷൂ, രക്തകറ എന്നിവ കണ്ടെത്തിയിരുന്നു. ഹെന്നിപിൻ കൗണ്ടി ഡിസ്ട്രിക്ട് കോടതി രേഖകളനുസരിച്ചു ഇവരുടെ പേർ ജുലിസ താലർ(28) എന്നാണെന്നും, കുട്ടിയുടെ പേർ എലി ഹാർട്ട് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇവർക്ക് 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

താലറും ഭർത്താവും തമ്മിൽ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്ക് കസ്റ്റഡി സംബന്ധിച്ചു തർക്കം നിലനിന്നിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണമിതാകാം എന്നാണ് പോലീസിന്റെ പ്രഥമ നിഗമനം.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam