ചങ്ങനാശേരി: ചങ്ങാശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ 40 ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ബൈപ്പാസ് റോഡ് പാലത്രയില്‍ ഹോട്ടല്‍ സമുദ്രയുടെ സമീപത്തുള്ള കാടു കയറിയ പറമ്പിലാണ് മൃതദേഹം കണ്ടത്.
തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ചെത്തിപുഴയില്‍ ടൂ വീലര്‍ വര്‍ഷോപ്പ് നടത്തുന്ന തണ്ടപ്ര വീട്ടീല് പോള്‍ ജോസഫിന്റെ (51) താണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. 40 ദിവസമായി ഇയാളെ കാണാനില്ലാരുന്നു.
ചങ്ങനാശേരി പൊലീസ് മിസിംങിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പോള്‍ ജോസഫിന്റെ വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്ന ബൈക്ക് ബൈപ്പാസ് റോഡരികില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തില്‍ നിന്ന് അസ്ഥികള്‍ വേര്‍പെട്ട നിലയിലായിരുന്നു. അതിനാല്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്