അമ്മേ.., അനുപമേ! അനന്ത വിജയമേ!

NOVEMBER 24, 2021, 4:32 PM

അങ്ങ് ബിബിസി മുതൽ ബീഡിതെറുപ്പുകാർ വരെ ആകാംഷയോടെ കാത്തിരുന്ന കുട്ടിക്കടത്തുകേസിൽ 22കാരിയായ അമ്മ അനുപമ എസ്. ചന്ദ്രന് അനീതിയിൽ നിന്ന് ഒടുവിൽ മോചനം. തന്റെ സമ്മതമില്ലാതെ തന്റെ കുടുംബം തന്റെ കുട്ടിയെ ദത്തെടുക്കാൻ വിട്ടുകൊടുത്തുവെന്നാണ് ആ അമ്മയുടെ വിലാപം. കേരളനാടിന്റെ ഒരു ഗതികേടുനോക്കണേ,
'എന്റെ കുഞ്ഞിനെ എനിക്ക് തരൂ' എന്നെഴുതിയ പ്ലക്കാർഡുമായി ഒരമ്മയക്ക് സ്വന്തം കുഞ്ഞിനുവേണ്ടി സമരത്തിലേർപ്പെടേണ്ട ഗതികേട് ഒന്നാലോചിച്ചു നോക്കു..! തന്റെ സമ്മതമില്ലാതെ തന്റെ കുടുംബക്കാർ തന്റെ പൊന്നോമനപ്പുത്രനെ ദത്തെടുക്കാൻ വിട്ടുകൊടുക്കുകയായിരുന്നത്രെ.

സ്വന്തം കുഞ്ഞിന് വേണ്ടിയുള്ള ഒരമ്മയുടെ തിരച്ചിൽ ജനരോഷമുണ്ടാക്കിയൊ എന്നു ചോദിച്ചാൽ അമ്മയെ തല്ലിയാൽ മാത്രമല്ല കുഞ്ഞിനെ മാറ്റിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് ഉറപ്പാക്കിയെടുക്കാൻ കഴിഞ്ഞിരിക്കുന്നു. പ്രകൃതിദുരന്തത്തിനുപുറമെ ഏറെ രാഷ്ട്രീയ കൊടുങ്കാറ്റും വെള്ളിടിയും ഇതുമൂലം ഉണ്ടായിക്കൊണ്ടിരുന്നു. അതിപ്രധാനമായ പല രാഷ്ട്രീയ വിഷയങ്ങളും പ്രത്യേകിച്ച് കേരള രാഷ്ട്രീയം ഒരമ്മയ്ക്കും കുഞ്ഞിനും ചുറ്റും തത്തിക്കളിച്ചു. അല്ലെങ്കിൽ തത്തിക്കളിപ്പിച്ചു മിടുക്കന്മാർ എന്നത് വേറേ കാര്യം..!

തലസ്ഥാന നഗരി പല തരത്തിലും നിറത്തിലും ഉള്ള നിരവധി സമരങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു സമരം നടാടെയാണ്. കോരിച്ചൊരിയുന്ന മഴയത്ത് തിരുവനന്തപുരത്ത് ഒരു ടർപ്പായയുടെ ചുവട്ടിൽ തമ്പടിച്ചു ആ ദമ്പതിമാർ. രാത്രിയാകുമ്പോൾ, അവർ റോഡരികിൽ കിടക്കുന്ന സുസുക്കി മിനിവാനിലേക്ക് കയറി തലചായ്ക്കും.
കഴിഞ്ഞ വർഷം ഒക്ടോബർ 19 ന് അനുപമ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ആശുപത്രിയിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന അജിത് കുമാർ ബേബി എന്ന 34വയസുള്ള തന്റെ വിവാഹിതനായ കാമുകനൊപ്പം വിവാഹിതരാകാതെ ഒരു കുട്ടിയെ പ്രസവിച്ചു.

vachakam
vachakam
vachakam

അതേത്തുടർന്നാണ് അനുപമ എന്ന ആക്ടിവിസ്റ്റിനെ ചിലർ ചേർന്ന് അവഹേളിക്കാൻ തുടങ്ങിയത്. സൈബർ ആക്രമണത്തിനുപുറമെ, സാംസ്‌ക്കാരിക മന്ത്രി വരെയുള്ളവർ സജീവമായി ചൊറിയാൻ തുടങ്ങി. ആ അവഹേളനത്തെ അവർ ധീരമായി നേരിട്ടു. അവിവാഹിതരായിരിക്കുന്നവർക്ക് ഒരു കുട്ടി ജനിക്കുന്നത് ഇന്ത്യയിൽ ഇന്നും അവിഹിതം തന്നെയാണ്. അജിത്തിനെ അപേക്ഷിച്ച് അനുപമ ഒരു പ്രബല ജാതിയിൽ പെട്ടയാളാണെന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്, ഇന്ത്യയിലെ കർക്കശമായ ജാതി ശ്രേണിയുടെ അടിത്തട്ടിൽ കഴിയുന്ന ദളിത് ക്രിസ്ത്യൻ (മുമ്പ് തൊട്ടുകൂടാത്തവർ) ആണ്. ഇരുവരും സിപിഎമ്മിനു വേണ്ടി പ്രവർത്തിക്കുമ്പോഴാണ് അടുത്തിടപഴകുന്നത്. പിന്നീടത് പ്രണയമായി.

സഹകരണ ബാങ്ക് മാനേജരായ അനുപമയുടെ പിതാവ് സിപിഎമ്മിന്റെ കരുത്തനായ പ്രാദേശിക നേതാവായിരുന്നു, അവളുടെ മുത്തശ്ശിമാർ പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുകളും മുനിസിപ്പൽ കൗൺസിലർമാരുമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ കടും ചുവപ്പൻ കുടുംബം. ഭൗതികശാസ്ത്ര ബിരുദധാരിയായ അനുപമ തന്റെ കോളേജിലെ എസ്എഫ്‌ഐ യൂണിയന്റെ അധ്യക്ഷയായ ആദ്യ പെൺകുട്ടികൂടിയാണ്. പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ നേതാവായിരുന്നു അജിത്ത്. ഇരുവരും അയൽപക്കക്കാർ. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ കണ്ടുമുട്ടി.

മൂന്ന് വർഷം മുമ്പാണ് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും താൻ ഭാര്യയുമായി വേർപിരിഞ്ഞിരുന്നുവെന്നും അതിൽ കുട്ടികളില്ലായിരുന്നുവെന്നും സത്യവാങ്ങ്മൂലം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അനുപമയും അജിത്തും സുഹൃത്തുക്കളായി തുടങ്ങിയ ചങ്ങാത്തം പിന്നീട് കാര്യമായി. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു,'

vachakam
vachakam
vachakam

കഴിഞ്ഞ വർഷം അനുപമ ഗർഭിണിയായതിനെ തുടർന്ന് ദമ്പതികൾ കുഞ്ഞിനെ വളർത്താൻ തന്നെ തീരുമാനിക്കുകയായിരുന്നു. എന്നാൽ പ്രസവിക്കുന്നതിന് ഒന്നര മാസം മുമ്പാണ് അവൾ മാതാപിതാക്കളോട് താൻ ഗർഭിണിയാണെന്നു പറയുന്നത്. വിട്ടിലുള്ളവർ അതുവരെ പറഞ്ഞുനടന്നിരുന്ന സോഷ്യലിസവും കമ്മ്യൂണിസവുമൊക്കെ ഒലിച്ചുപോയി. എല്ലാം കലങ്ങി മറിഞ്ഞു. ഇതോന്നും ഇങ്ങനെ വന്നില്ലായിരുന്നെങ്കിൽ തിരുവനന്തപുരം മേയർ ആര്യയുടെ കസേരയിൽ തന്റെ മകൾ അനുപമ ഇരുന്നേനെ എന്നാണ് അവളുടെ അച്ഛൻ ഗൽഗതത്തോടെ ചങ്കുപൊട്ടിച്ചുകൊണ്ട് പറയുന്നത്.

അനുപമയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തപ്പോൾ അവളെയും കുട്ടിയെയും വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തി. ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിക്കാമെന്നും അനുപമയുടെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് കാര്യങ്ങൾക്കെല്ലാം തീർപ്പുണ്ടാക്കാമെന്നും അച്ഛനമ്മമാർ ഏറ്റു.അങ്ങിനെ ആശുപത്രിയിൽ നിന്ന് തിരികെ കാറിൽ കയറ്റി. കുഞ്ഞിനെ പിതാവ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. പിന്നീട് അനുപമയെ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.

ഈ വർഷം ഫെബ്രുവരിയിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് തന്റെ കുട്ടി നഷ്ടപ്പെട്ടു എന്നവൾ അറിയുന്നത്. ഉടനെ അജിത്തിനെ വിളിച്ച് മകനെ കാണാനില്ലെന്ന് പറഞ്ഞു. തന്റെ കുഞ്ഞിനെ ദത്തുകൊടുക്കാൻ മാതാപിതാക്കൾ ഏൽപ്പിച്ചിരിക്കുകയാണെന്ന് അനുപമയറിയുന്നു. ഒടുവിൽ മാർച്ചിൽ വീടുവിട്ടിറങ്ങിയ അവൾ അജിത്തിന്റെയും മാതാപിതാക്കളുടെയും കൂടെ താമസം തുടങ്ങി. അവരും തങ്ങളുടെ കുട്ടിയെ അന്വേഷിക്കാൻ തുടങ്ങി. ഒടുവിൽ അനുപമയുടെ ഒറ്റയാൾ സമരം ഫലം കണ്ടിരിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam