മകളെ ശല്ല്യം ചെയ്തു; ചോദ്യം ചെയ്ത അച്ഛനെ  കുത്തിപ്പരിക്കേല്‍പ്പിച്ചു

NOVEMBER 28, 2021, 7:09 AM

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം നെട്ടൂരിലാണ് സംഭവം. 

നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനാണ് (42) യുവാവിന്റെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. ഒളിവില്‍ പോയ പ്രതി ഇര്‍ഷാദിനായി പൊലീസ്  തെരച്ചില്‍ തുടങ്ങി. പരിക്കേറ്റ അച്ഛന്‍ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. പെണ്‍മക്കളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പ്രദേശവാസിയായ ഇര്‍ഷാദിനെ പലതവണ റഫീഖ്  താക്കീത് ചെയ്തിരുന്നു. വൈകീട്ടോടെ വിവാഹസത്കാരത്തിനിടെ സംഘം ചേര്‍ന്ന് എത്തിയ ഇര്‍ഷാദുമായി പെണ്‍കുട്ടികളുടെ അച്ഛന്‍ വാക്ക് തര്‍ക്കമായി. തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തലയിലും ശരീരത്തിലും ഇര്‍ഷാദ് കുത്തി പരിക്കേല്‍പ്പിച്ചത്.

vachakam
vachakam
vachakam

സാരമായി പരിക്കേറ്റ ഇയാള്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടങ്ങിയതായി പനങ്ങാട് പൊലീസ് അറിയിച്ചു. 

തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറോളം കുത്തേറ്റു. സംഭവ സമയം ഹാളില്‍ നിരവധിപേരുണ്ടായിരുന്നെങ്കിലും യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ ഇവരെ പ്രതിരോധിക്കാന്‍ ഭയപ്പെട്ടു. സംഭവ ശേഷം യുവാക്കള്‍ സ്ഥലം വിട്ടതിന് ശേഷമാണ് റഫീഖിനെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. പനങ്ങാട് പൊലീസ് സ്ഥലത്തെത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam