മിസ്സോറി സിറ്റി മേയർ തിരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്

OCTOBER 3, 2022, 11:46 PM

ഹൂസ്റ്റൺ: നവംബർ 8ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ  റോബിൻ ഇലക്കാട്ട് ! സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഹൂസ്റ്റൺ ക്‌നാനായ കാത്തലിക് സൊസൈറ്റി ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സിന്റെ മുമ്പിൽ റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്ക് ഓഫ് കർമ്മം നടത്തപ്പെട്ടു.

കഴിഞ്ഞ രണ്ടു വർഷം മിസ്സോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ വംശജരുടെ അഭിമാനയായി മാറിയ റോബിൻ രണ്ടാംവട്ടവും മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വിജയത്തിൽ കുറഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല.

ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢ ഗംഭീരമായി. പ്രത്യേകിച്ച് മുൻ നിര രാഷ്ട്രീയ നേതാക്കന്മാരും  അമേരിക്കൻ വംശജരുടെ വലിയ ഒരു നിരയും ഒപ്പം മലയാളികളുടെ വൻ ജനാവലിയും കിക്ക് ഓഫിനെ ഉജ്ജ്വലമാക്കി. കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ പിന്തുണ എല്ലാവരിൽ നിന്നും നേടാനായത് മേയർ റോബിന്റെ മാത്രം പ്രത്യേകതയാണ്.

vachakam
vachakam
vachakam

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റൺ ഓഫ് ആയെങ്കിൽ ഈ പ്രാവശ്യം വൻ ഭൂരിപക്ഷത്തോടുകൂടി ജയിക്കാമെന്നുള്ള പ്രതീക്ഷയിലാണ്.  നിരവധി വോളന്റീയർമാർ രാവും പകലും റോബിന്റെ പ്രചാരണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്. മിസ്സോറി സിറ്റിയിലെ എല്ലാ വോട്ടർമാരുമാരുടെയിടയിലും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് നേടിയെടുത്ത വിശ്വാസം അദ്ദേഹത്തിന്റെ വിജയ സാദ്ധ്യതകൾ വർധിപ്പിക്കുന്നു, എവിടെയും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രകടമായിരുന്നു.

അദ്ദേഹം തന്റെ വിജയത്തെ കാണുന്നത് എല്ലാവരുടെയും കൂടെ ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ ദൈവം അത്ഭുതം പ്രവർത്തിക്കും എന്നാണ്. കഴിഞ്ഞ രണ്ടു വർഷം  ലോകം കോവിഡിന്റെ  പിടിയിൽ അമർന്നപ്പോൾ ആർക്കും എപ്പോഴും തന്റെ സമയവും സാന്നിധ്യവും അദ്ദേഹം ഉറപ്പാക്കി. സ്വന്തം വീട്ടിൽ ചിലവഴിക്കേണ്ട സമയം പോലും കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി.
അദ്ദേഹത്തിന്റെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലാകും പ്രധാനമായും നിർണായമാവുക.

ഇന്ത്യൻ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികൾ ധാരാളം നിവസിക്കുന്ന മിസ്സോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരും മാറി നിക്കാതെ തങ്ങളുടെ അവകാശമായ വോട്ട് രേഖപെടുത്തണമെന്നും നമ്മുടെ സാന്നിധ്യം ഏറ്റവും ആവശ്യമായ സമയത്തു അത് പ്രയയോജനപ്പെടുത്തണമെന്നും മേയർ മലയാളികളായ എല്ലാവരെയും ആഹ്വാനം ചെയ്തു.

vachakam
vachakam
vachakam

രണ്ടു വർഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാർഹമായ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്റെ പ്രസംഗം.  പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളിൽ വ ൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ  നികുതി നിരക്കുകൾ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാൻ സാധിച്ചുവെന്നതും തന്റെ രണ്ടാം വട്ട വിജയത്തിന് കാരണമാകുമെന്ന് റോബിൻ അഭിമാനത്തോടെ പറഞ്ഞു.

നിരവധി നേതാക്കൾ വിജയമാശംസിച്ചു സംസാരിച്ചു.  ഒക്ടോബർ  24 മുതൽ നവംബർ 4 വരെ നടക്കുന്ന ഏർലി വോട്ടിങ്ങിലും നവംബർ 8 നു നടക്കുന്ന തിരഞ്ഞെടുപ്പിലും മലയാളി സമൂഹത്തിനതിന്റെ ശക്തമായ  പിന്തുണയും സഹകരണവും  നൽകി മേയർ റോബിന്റെ രണ്ടാം വിജയം ചരിത്ര സംഭവമാകാനുള്ള ശ്രമത്തിലുള്ള ഹൂസ്റ്റനിലുള്ള മലയാളി സമൂഹം.  

മേയർ റോബിന്റെ വെബ്‌സൈറ്റ്: www. mayorrobin.com

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam