മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം:മേയർറോബിൻ ഇലക്കാട്ട്

DECEMBER 5, 2022, 12:25 PM

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് താല്പര്യപെടുന്നവർക്ക് ഏറ്റവും സുതാര്യവും ലളിതവുമായ നടപടിക്രമങ്ങളിലൂടെ അതിനു സാധിക്കുന്നതിനു കഴിയുന്നു. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ധാരാളമായി താമസത്തിനും ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നതിനുമായി മിസ്സോറി സിറ്റിയെ തിരഞ്ഞെടുക്കന്നത് അഭിമാനത്തോടെയാണ് കാണുന്നതെന്ന് മേയർ പറഞ്ഞു.
പൊതുജനാരോഗ്യം, വിദ്യാഭ്യാസം, സുരക്ഷാ അടിസ്ഥാന വികസനമേഖലകളിൽ
വൻ മുന്നേറ്റമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.     

മിസ്സോറി സിറ്റിയിൽ കാർട്ട് റൈറ്റ് റോഡിനു സമീപം ആരംഭിച്ച TWFG (The Woodlands Financial Group) ചാണ്ടപ്പിള്ള മാത്യൂസ് ഇൻഷുറൻസിന്റെ പുതിയ ഓഫീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

മിസ്സോറി സിറ്റി ഡിസ്ട്രിക്ട് 'സി' കൗൺസിൽ മാൻ ആന്തണി മൊറാലിസ്, സിറ്റിയിൽ തന്റെ ഡിസ്ട്രിക്ടിൽ വന്ന പുതിയ സംരംഭത്തിന് പ്രോത്സാഹനമേകാൻ സിറ്റിയുടെ 'പ്രൊക്ലമേഷൻ' വായിച്ച് പാർടീനേഴ്‌സിന് സമർപ്പിച്ചു.

vachakam
vachakam
vachakam

ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. സാം.കെ.ഈശോ, അസി.വികാരി റവ.റോഷൻ. വി.മാത്യു എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. 


സ്റ്റാഫോർഡ് സിറ്റി മുൻ പ്രോടെംമേയർ/ കൌൺസിൽമാൻ കെൻ മാത്യു, മിസ്സോറി സിറ്റി ഡിസ്ട്രിക്ട് 'ഡി' കൌൺസിൽമാൻ ഫ്‌ളോയ്ഡ് എമെറി,മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് അനിൽ ആറന്മുള, ഒഐസിസി യുഎസ്എ പ്രസിഡന്റ് ബേബി മണക്കുന്നേൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

vachakam
vachakam
vachakam

ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ പരിചയമുള്ള മാത്യൂസ് ചാണ്ടപ്പിള്ളയോടൊപ്പം ഇൻഷുറൻസ് രംഗത്ത് പുതിയ കാൽവയ്പ്പ് വയ്ക്കുന്ന ഹൂസ്റ്റണിലെ പ്രമുഖ മാധ്യമപ്രവർത്തകൻ കൂടിയായ ജീമോൻ റാന്നിയും (തോമസ്  മാത്യു) ജൈജു കുരുവിളയും ഏജന്റു/പ്രൊഡ്യൂസർമാരായി ഈ സംരംഭത്തിന് നേതൃത്വം നൽകുന്നു.   

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് പ്രൗഢഗംഭീരമാക്കാൻ സഹായിച്ച ഏവരോടും മാത്യൂസ് ചാണ്ടപ്പിള്ള നന്ദി അറിയിച്ചു. 

അനിൽ ആറന്മുള 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam