മാതൃവേദി പിതൃവേദി പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും നടത്തി

JULY 20, 2025, 8:55 AM

നെടുമണ്ണി ഫാത്തിമാ മാതാ ദൈവാലയത്തിൽ മാതൃവേദി പിതൃവേദി പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗ്ഗരേഖ പ്രകാശനവും പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് ലാലപ്പൻ നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു.

വികാരി ഫാ.ആരോമലുണ്ണി ആമുഖ സന്ദേശം നൽകി. അതിരൂപത പിതൃവേദി മുൻ ജനറൽ സെക്രട്ടറി ജോഷി കൊല്ലാപുരം ഫലവൃക്ഷ തൈ ആനിമേറ്ററിനും പ്രസിഡന്റ് മാർക്കും നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ഭാരവാഹികൾക്ക് ആനിമേറ്റർ സിസ്റ്റർ ക്രിസ്റ്റി എസ്.എച്ച്. സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


vachakam
vachakam
vachakam

മാതൃവേദി  യൂണിറ്റ് പ്രസിഡന്റ് ജിഷ മനയത്ത് മാർഗരേഖ പ്രകാശനം ചെയ്തു. പോൾ വർഗീസ് അഞ്ചുപങ്കിൽ, സുനിത കുന്നിക്കാട്, സിമി കിഴക്കേമുട്ടം, സൂസമ്മ കുറുപ്പൻപറമ്പിൽ, അന്നമ്മ ഓമശേരി എന്നിവർ പ്രസംഗിച്ചു. വിനിൽ, ഗീതു വേട്ടർതോട്ടം, മേഴ്‌സി പുറത്തേമടത്തിൽ, സെന്റ് പീറ്റേഴ്‌സ് മാതാക്കൾ എന്നിവർ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam