തൃശൂർ: സോഷ്യൽമീഡിയ ഇന്‍ഫ്ലുവന്‍സറും ധ്യാന ദമ്പതികളുമായ മാരിയോ ജോസഫും ജീജി മാരിയോയും തമ്മിലടിച്ച സംഭവത്തിൽ എഫ് ഐ ആർ വിവരങ്ങൾ പുറത്ത്. ഇരുവരും തമ്മിൽ പ്രൊഫഷനല്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതോടെ ഒന്‍പതുമാസമായി ഇരുവരും തമ്മിൽ അകന്നു കഴിയുകയായിരുന്നു. തൊഴിൽപരമായ തർക്കം തീർക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വിള്ളലായത്.
കുടുംബ ധ്യാനത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായ ചാലക്കുടിയിലെ ഫിലോക്കാലിയോ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ഇരുവരും.
പ്രശ്നങ്ങൾ പരിഹരിക്കാനായി ജിജി, ഭർത്താവ് മാരിയോയുടെ വീട്ടിലെത്തിയപ്പോളാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രശ്നങ്ങൾ സംസാരിക്കുന്നതിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആർ പറയുന്നത്. മാരിയോ സെറ്റ് ബോക്സ് എടുത്ത് ജിജിയുടെ തലയിലടിച്ചു. ഇടത് കൈയ്യിൽ കടിക്കുകയും മുടിയിഴ പിടിച്ച് വലിക്കുകയും ചെയ്തുള്ള ദേഹോപദ്രവം ഏൽപിച്ചെന്നും എഫ് ഐ ആറിലുണ്ട്.
എഴുപതിനായിരം രൂപ വിലയുള്ള ഫോൺ എടുത്തെറിഞ്ഞ് പൊട്ടിച്ചെന്നും എഫ് ഐ ആർ വിവരിക്കുന്നു. ജിജിയുടെ പരാതിയിൽ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
