മരട് കേസ്: ഫ്ലാറ്റ് ഉടമകൾക്ക് പലിശയ്ക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി

MAY 13, 2022, 2:23 PM

മരടിലെ ഫ്ലാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹതയില്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് പുറമെ പലിശയും വേണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 

115 കോടി രൂപയാണ് ഫ്‌ളാറ്റ് ഉടമകൾക്ക് ബിൽഡർമാർ നൽകാനുള്ള നഷ്ടപരിഹാര തുക. അതിനിടെ മരടിലെ അനധികൃത ഫ്‌ളാറ്റ് നിർമാണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ ഇന്നലെ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് അന്വേഷണച്ചുമതല.

തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്. 

vachakam
vachakam
vachakam

നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു. 

മരടില്‍ നാല് പടകൂറ്റന് ഫ്ലാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്ത് നാളെ മൂന്ന് വര്‍ഷം പിന്നിടുമ്പോഴും നിര്‍മാണ കമ്പനി ഒരു പൈസ പോലും നല്കിയിട്ടാത്ത കുടുംബങ്ങളുണ്ട്. ഹോളി ഫെയ്ത്ത് എച്ച്ടു ഓ  സമുച്ചയം നിര്‍മിച്ച കമ്പനിയാണ് ഫ്ലാറ്റ് ഉടമകളെ വീണ്ടും വഞ്ചിച്ചത്.  സഫോടനത്തിന്‍റെ പ്രകമ്പനത്തില്‍ നാശനഷ്ടം നേരിട്ട അയല്‍പ്പക്കത്തെ മിക്ക വീട്ടുമടകള്‍ക്കും വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരും കബളിപ്പിക്കല്‍ തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam