അതിരപ്പിള്ളിയിൽ നിന്ന് മലവെള്ളപ്പാച്ചിൽ നിരവധി വീടുകളിൽ വെള്ളം കയറി

OCTOBER 23, 2021, 12:43 PM

ഉരുൾ പൊട്ടലെന്ന് സംശയം

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ പണ്ടാരൻപാറയിൽ നിന്ന് മലവെള്ളപ്പാച്ചിൽ. കപ്പത്തോട് കരകവിഞ്ഞ് പതിനഞ്ചോളം വീടുകളിൽ വെള്ളം കയറി. വെട്ടിക്കുഴി പ്രദേശത്ത് നാല് വീടുകൾക്കും നാശനഷ്ടമുണ്ടായി. ഇന്ന് (ഒക്ടോബർ 23) പുലർച്ച കനത്ത മഴയെ തുടർന്നാണ് കോടശേരി മലയിൽ നിന്ന് അതിശക്തമായി വെള്ളം ഒഴുകിയെത്തിയത്. രണ്ട് മണിക്കൂറോളം നീണ്ട പ്രകൃതിക്ഷോഭത്തിൽ കപ്പത്തോട് കടന്നുപോകുന്ന നമ്പ്യാപടി പ്രദേശത്താണ് വീടുകളിൽ വെള്ളം കയറിയത്. 

എല്ലാവരും വീടുകളിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി. വ്യാപകമായ കൃഷി നാശവും ഉണ്ടായിട്ടുണ്ട്. നേരം പുലർന്നതോടെ വെള്ളം ഇറങ്ങി. വെട്ടിക്കുഴിയിലെ വീടുകളിലും ഇത്തരത്തിൽ വെള്ളം കയറി. കോട്ടാമലതോട് കരകവിഞ്ഞാണ് ഇവിടെ നാശനഷ്ടത്തിന് ഇടയാക്കിയത്.

vachakam
vachakam
vachakam

അതേസമയം മലവെള്ളപാച്ചിലല്ല ഉരുൾപൊട്ടലാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഒഴുകി വന്ന വെള്ളത്തിന് കലക്കൽ ഇല്ലെന്നും മണ്ണും പാറക്കല്ലുകളും കാണാൻ സാധിച്ചിട്ടില്ലെന്നും പറയുന്നു. മോതിരകണ്ണി, കുറ്റിച്ചിറ മേഖലകളിലാണ് വെള്ളം കയറിയത്. കഴിഞ്ഞ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ചാലക്കുട മേഖല പ്രകൃതിക്ഷോഭത്തിന്റെ നടുവിലാണ്.

ശക്തമായ മഴയിൽ ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്നതും പെരിങ്ങൽകുത്ത്, ഷോളയാർ ഡാമുകൾ തുറക്കുന്നത് മൂലമുള്ള പ്രശ്‌നങ്ങളും ഏറയാണ്. ഇതിനിടയലാണ് ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നത്. പുതിയ സാഹചര്യത്തിൽ ജില്ലയിലെ മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ കളക്ടർ ഹരിത വി. കുമാർ ജില്ലാ മണ്ണ് സംരക്ഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കുടിവെള്ള വിതരണത്തിൽ തടസങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. വനപ്രദേശങ്ങളിൽ കൂടി മഴ അളക്കാനുള്ള റെയിൻഗേജുകൾ സ്ഥാപിക്കാൻ സംവിധാനമൊരുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam