പാലായുടെ പാപ്പാന്‍ മാണി സി. കാപ്പന്‍

MAY 2, 2021, 6:45 PM

ടൂള്‍ കിറ്റ് -3 (ജോഷി ജോര്‍ജ് )

കേരളത്തില്‍ കേരള എന്‍. സി. പി നേതാവ് മാണി സി കാപ്പനാണ് താരം. ഒരു കാലത്ത് ഏറെ മെയ്‌വഴക്കമുള്ള വോളി ബോള്‍ താരമായിരുന്നു കക്ഷി. പിന്നെ സിനിമ നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥകൃത്ത്, നടന്‍, ഒടുവില്‍ പക്കാ രാഷ്ട്രീയക്കാരനുമായി. ഇപ്പോള്‍ സ്വന്തമായൊരു പാര്‍ട്ടിയുമുണ്ട്.

പാലായില്‍ കാപ്പന്‍ കുടുംബത്തില്‍ ചെറിയാന്‍ ജെ. കാപ്പന്റേയും ത്രേസ്യാമ്മയുടേയും പതിനൊന്നുൂ മക്കളില്‍ ഏഴാമനായി ജനനം. അപ്പന്‍ ചെറിയാന്‍ ജെ കാപ്പന്‍ സ്വാതന്ത്രസമര സേനാനി, അഭിഭാഷകന്‍, ലോക്‌സഭാംഗം, നിയമസഭാംഗം, എന്തിനേറെ പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായിരുന്നു.

vachakam
vachakam
vachakam

മാണി സി കാപ്പനോടൊപ്പം മറ്റ് രണ്ട് സഹോദരന്മാരും പാലാ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ ആയിരുന്നുവെന്ന് കൊണ്ട് ചരിത്രം സൃഷ്ടിച്ചിട്ടുമുണ്ട്.കോൺഗ്രസ് എസ് സംസ്ഥാന ട്രഷറര്‍. എന്. സിപിയുടെ സംസ്ഥാന ട്രഷറര്‍ ഇങ്ങനെ പല വേഷങ്ങളും മാണി സി കാപ്പന്‍ ജീവിതനാടകത്തില്‍ കെട്ടിയാടിയിട്ടുണ്ട്.

14 സംവത്സരക്കാലം കായികരംഗത്ത് നിലയുറപ്പിച്ചതുകൊണ്ട് നല്ല മെയ്വഴക്കം മാത്രമല്ല, മാനസീക പക്വതയും ആര്‍ജിച്ചിട്ടുണ്ട്. അതിന് ഉത്തമതെളിവായ് ഒരു കാര്യം ഇവിടെ വെളിപ്പെടുത്താം. 2012ല്‍ മെലേപ്പറമ്പില്‍ ആണ്‍ വീട് എന്ന രാജസേനന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് മാണി സി കാപ്പനായിരരന്നു. അത് വന്‍ വിജയമായതോടെ ചിത്രം ആസാമിസ് ഭാഷയില്‍ നിര്‍മ്മിക്കാന്‍ ചിലര്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ കാപ്പന്‍ ആസാമിസ് ഭാഷയില്‍ ആ ചിത്രം നിര്‍മ്മിച്ചെന്നുമാത്രമല്ല, സംവിധാനവും ചെയ്തുകളഞ്ഞു.

സാക്ഷാല്‍ കെ. എം മാണി മണ്‍മറഞ്ഞതോടെ കാപ്പന്‍ നാലാം വട്ടം എന്‍. സി പിയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി, ജോസ് കെ. മാണിയുടെ വിശ്വസ്ഥന്‍ ടോം ജോസിനെ പാല ഗോദയില്‍ മലര്‍ത്തിയടിച്ച ഫയല്‍വാനാണ് കാപ്പന്‍.

vachakam
vachakam
vachakam

ഇക്കുറി സാക്ഷാല്‍ ജോസ് കെ. മാണിയെ തന്നെ നിലം പരിശാക്കിക്കളഞ്ഞു് പാലായുടെ പാപ്പാന്‍ താനാണെന്ന് സംശയരഹിതമായി തെളിയിച്ചിരിക്കുന്നു. ജോസ് കെ. മാണി പാല പിടിച്ചടക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. മാണി സി. കുര്യാക്കോസ് എന്നപേരിലുള്ള അപരനേയും തപ്പിയെടുത്തവതരിപ്പിച്ചു. എന്നാല്‍ ജിജോ കാപ്പനെന്ന തിരഞ്ഞെടുപ്പ് തന്ത്രശാലിയെ കൂടെകൂട്ടി ആവക കളികളെ നിഷ്പ്രഭമാക്കി സാക്ഷാല്‍ കാപ്പന്‍.

ഒരു സീറ്റില്‍ ജയിച്ച പാര്‍ട്ടിയെ മാറ്റി തോറ്റപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പിണറായി വിജയന്‍ കാണിച്ച അതിബുദ്ധിയെ പലരും പല രീതിയിലാണ് കാണുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ പിടിവാശിക്കാരനായ ജോസ്‌മോന്‍ അങ്ങിനെ നിയമസഭയില്‍ വിലസേണ്ട. മന്ത്രിക്കസ്സേരയ്ക്ക് ഗുസ്തിപിടിക്കാനും വരണ്ട. പിണറായ് വിജയന്റെ ഈ മനസ്സിലിരിപ്പ് മനസ്സിലാക്കാന്‍ ജോസ് മോന് കഴിഞ്ഞതുമില്ല.

അതെന്തായാലും ശരത്പവാറിന്റെ എന്‍. സി. പി എന്ന പാര്‍ട്ടി, പാപ്പന്റെ കേരള എന്‍. സി. പിയില്‍ ലയിക്കുമോ എന്നേ ഇനി അറിയേണ്ടതുള്ളു.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam