മലയാളം സ്‌കൂൾ 31-ാം വർഷത്തിലേക്ക്

SEPTEMBER 27, 2023, 3:58 PM

അമേരിക്കയിലെ ഷിക്കാഗോ മാർത്തോമാശ്ലീഹാ കത്തീഡ്രലിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന മലയാളം സ്‌കൂൾ 31-ാം വർഷത്തിന്റെ നിറവിൽ! ക്ലാസുകൾ 1 മുതൽ 10 വരെയുള്ള ഗ്രേഡുകളിലായി ഈ അദ്ധ്യയന വർഷമാരംഭിച്ചു കഴിഞ്ഞു. രജിസ്‌ട്രേഷൻ 2023 ഒക്ടോബർ 1 വരെ കത്തീഡ്രൽ വൈബ്‌സൈറ്റിൽ തുടരുന്നു.

1992 ൽ ആരംഭിച്ച സ്‌കൂൾ അലക്‌സ് കുത്തുകല്ലൻ, ജോണി തെങ്ങുമ്മൂട്ടിൽ, റോയി വരകിൽപ്പറമ്പിൽ തുടങ്ങിയവർ പ്രിൻസിപ്പൽമാരായി തുടർന്നു. സ്‌കൂളിന്റെ 30-ാം വർഷാഘോഷം ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ രക്ഷാധികാരത്തിലും ഡയറക്ടർ മോൻസിഞ്ഞോർ ഫാ. തോമസ് കടുകപ്പിള്ളിൽ, അസി. ഡയറക്ടർ റവ. ഫാ. ജോബി ജോസഫ്, പ്രിൻസിപ്പൽ റോസമ്മ ജോസഫ് തെനിയപ്ലാക്കൽ, വി.പി. ജോജോ വെങ്ങൻതറ, ഐ.ടി. കോ-ഓർഡിനേറ്റർ ജിനിഷ് ടി. മാത്യു എന്നിവരുടെ നേതൃത്വത്തിലും സമുചിതമായി ആഘോഷിച്ചു.

ആഘോഷ കൺവീനർമാരായ ഡോ. ജൂഡി തോമസ്, ഷീബ ഷാബു എന്നിവരോടു ചേർന്ന് 20ൽ പരം ടീച്ചേഴ്‌സ് & ടി.എയും കുട്ടികളും ഒത്തുചേർന്നു നടത്തിയ പൊതുസമ്മേളനവും കലാപരിപാടികളും ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ പിതാവ്, ഡയറക്ടർ, അസി. ഡയറക്ടർ, പ്രിൻസിപ്പൽ തുടങ്ങിയവർ സ്‌കൂളിന്റെ പ്രവർത്തനത്തെപ്പറ്റി പ്രയോജനങ്ങളെപ്പറ്റിയും എടുത്തു പറയുകയുïായി. അമേരിക്കക്കാരനും ഓസ്റ്റിൻ യൂണിവേഴ്‌സിറ്റി പ്രൊഫസർമാരായ ഡോ. ഡാൻ ഡേവിസ്,  വ്യക്തിത്വരൂപീകരണത്തിൽ ഭാഷകളുടെ ആവശ്യകതയും പ്രത്യേകിച്ച് മലയാള ഭാഷയുടെ സൗകുമാര്യത്തെപ്പറ്റിയും മലയാള ഭാഷയിൽ നടത്തിയ പ്രഭാഷണം സദസ്സിൽ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു.

vachakam
vachakam
vachakam

ഔസേഫ് തോമസ് സിപിഎയും ജോയിആലൂക്കാസും മെഗാ സ്‌പോൺസർമാരായും അറ്റോർണി സ്റ്റീവ് ക്രിഫേയ്‌സ്, ജോസ് ചാമക്കാല സിപിഎ, അൻഡ്രൂസ് തോമസ് സിപിഎ ഗ്രാന്റ് സ്‌പോൺസേഴ്‌സും മറ്റു പല സഹൃദയരും സ്‌പോൺസർമാരായിരുന്ന ഈ പ്രോഗ്രാമിൽ വച്ച് 22 കുട്ടികൾ മലയാള ഭാഷയിൽ ഗ്രാജ്വേറ്റ് ചെയ്തു. ബിജു കïത്തിൽ, ടോം ജോസ്, മനീഷ് അക്കാത്തറയും ചേർന്ന്് സ്‌റ്റേജ് സെറ്റിംഗ് നടത്തി. മനം കവർന്ന കലാവിഭവങ്ങളും സ്വദേശിയ മലയാളി വിഭവങ്ങളും ഒന്നിച്ചു വിളമ്പി.

ഇന്ന് മലയാള ഭാഷയെ അമേരിക്കയിലെ N.W, N.E, U.I.C  തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലും മറ്റനവധി കോളേജുകളിലും അംഗീകരിച്ച് തത്തുല്യമായ ക്രേഡിറ്റ് അവേഴ്‌സ് കുട്ടികൾക്ക് നൽകുന്നതിന് സാദ്ധ്യമായിരിക്കുന്നു.

ആദ്യപാഠങ്ങൾ മുതൽ പഠിച്ച് മലയാള ഭാഷയെ സ്വായത്തമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന നിസ്വാർത്ഥ സേവനം ചെയ്യുന്ന അദ്ധ്യാപക അനദ്ധ്യാപകരുടെയും ടി.എന്റെയും അവരോടൊത്തു പ്രവർത്തിക്കുന്ന മാതാപിതാക്കളുടെയും സേവനം വളരെ ശ്ലാഖനായമീത്രേ!

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam