പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയുടെ സ്‌കൂട്ടറിന് തീയിട്ടു; സംഭവം കൊച്ചിയിൽ

OCTOBER 2, 2022, 11:16 PM

കൊച്ചി: പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തില്‍ യുവതിയുടെ സ്‌കൂട്ടര്‍ കത്തിച്ചയാള്‍ പിടിയില്‍. ആറ്റപ്പാടം കണ്ണങ്കോട് നിസാമുദ്ദീ (41) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹിതനായ നിസാമുദ്ദീന്‍ യുവതിയോട് പലവട്ടം പ്രണയാഭ്യാര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ യുവതി നിരസിച്ചു.

ഇതിലുള്ള വൈരാഗ്യത്തിലാണ് ശനിയാഴ്ച രാത്രി ഇയാള്‍ യുവതിയുടെ വീട്ടിലെത്തി സ്‌കൂട്ടര്‍ കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

സ്‌കൂട്ടര്‍ സൂക്ഷിച്ചിരുന്ന വീടിന്റെ ജനലും വാതിലും വയറിങ്ങും കത്തിനശിച്ചു. ഇയാളുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam