തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ ഉച്ചക്ക് ഒരുമണിവരെ 47.6 ശതമാനത്തിലേറെ ആളുകൾ വോട്ട് രേഖപ്പെടുത്തി.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ പോളിങ് നടന്നത് എറണാകുളത്താണ്. 49 ശതമാനത്തിലേറെ ആളുകൾ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി.
ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 41 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലത്ത്- 45, പത്തനംതിട്ട- 44.76 , ആലപ്പുഴ -46.77 , കോട്ടയം- 44.68 ശതമാനം, ഇടുക്കി-43.82 ശതമാനം എന്നിങ്ങനെയാണ് പോളിങ് ശതമാനം.
ഗവർണർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരല്ലാം രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
