പഠ്‌ന ലിഖ്‌ന അഭിയാന്‍ ക്ലാസുകൾ ഡിസംബർ 20ന് തുടങ്ങും

NOVEMBER 24, 2021, 7:07 PM

കൊച്ചി: സാക്ഷരതാപദ്ധതി  'പഠ്‌ന ലിഖ്‌ന  അഭിയാന്‍' ക്ലാസുകൾ ഡിസംബർ 20ന് ആരംഭിക്കും.പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട കരട് രൂപരേഖ ചര്‍ച്ച ചെയ്യുന്നതിനായി  ചേര്‍ന്ന ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

പഠ്‌ന ലിഖ്‌ന അഭിയാൻ പദ്ധതിയുമായി ബന്ധപ്പെട്ട സർവേ ഡിസംബർ 10 ന് ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി.ഗോവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തി.

പദ്ധതിയെ ജനകീയ സംരംഭമാക്കി മാറ്റണമെന്ന് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ കാണിച്ച ഉണർവ് ഈ അവസരത്തിലും കാണിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

vachakam
vachakam
vachakam

പദ്ധതി നടപ്പിലാക്കുന്ന തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിലെ എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാപഞ്ചായത്ത് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

എം.എല്‍.എമാരായ കെ.ബാബു, അഡ്വ. കെ.ശാന്തകുമാരി, കെ.ഡി. പ്രസേനന്‍, പി. ഉബൈദുള്ള, കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല പ്രവര്‍ത്തന രൂപരേഖയുടെ കരട് അവതരിപ്പിച്ചു. സാക്ഷരതാ മിഷന്‍ അസി.ഡയറക്ടര്‍ എ.സന്ദീപ് ചന്ദ്രന്‍ സ്വാഗതവും പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഇ.വി.അനില്‍ നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam