പാർലമെന്റ് പിരിച്ചുവിട്ട് കുവൈറ്റ് കിരീടാവകാശി; പൊതുതെരഞ്ഞെടുപ്പിന് ആഹ്വാനം

JUNE 23, 2022, 8:06 AM

കുവൈത്ത് സിറ്റി: കുവൈറ്റ് കിരീടാവകാശി പാർലമെന്റ് പിരിച്ചുവിട്ടു. പാർലമെന്റും സർക്കാറും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് നടപടി.

രാജ്യത്ത് ഉടൻ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും നിർദേശമുണ്ട്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആണ് പാർലമെന്റ് പിരിച്ചുവിട്ടത്.എതിർപ്പ് അവസാനിപ്പിക്കാനുള്ള നീക്കത്തെ പ്രതിപക്ഷ നിയമനിർമ്മാതാക്കൾ സ്വാഗതം ചെയ്തു.

പുതിയ രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് രാജ്യത്തോട് സംസാരിക്കാൻ അമീർ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെ ചുമതലപ്പെടുത്തി.

vachakam
vachakam
vachakam

കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് ദേശീയ താൽപ്പര്യം മുൻനിർത്തി ദേശീയ അസംബ്ലി പിരിച്ചുവിടാൻ അമീറിന് അധികാരമുണ്ട്. 

ആഭ്യന്തര രാഷ്ട്രീയ രംഗം "വിയോജിപ്പുകളാലും വ്യക്തിപരമായ താൽപ്പര്യങ്ങളാലും കീറിമുറിക്കപ്പെടുന്നു" ഇത് ഒപെക് എണ്ണ ഉൽപാദകർക്ക് ഹാനികരമായി. എന്ന് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് ടെലിവിഷൻ പ്രസംഗത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam