കുഫോസ്  എം.എസ്.എസി ട്രയൽ അലോട്ട്‌മെന്റ് 16 ന് തുടങ്ങും

SEPTEMBER 15, 2020, 3:26 PM

കൊച്ചി: കേരള ഫിഷറീസ്-സമുദ്രപഠന സർവകലാശാലയിൽ  (കുഫോസ്) വിവിധ എം.എസ്.എസി. കോഴ്‌സുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് സെപ്റ്റബർ 16 മുതൽ 26 വരെ നടക്കും. കുഫോസ് വെബ് സെറ്റിലൂടെയാണ് ട്രയൽ അലോട്ട്‌മെന്റ് നടത്തുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾ വിവിധ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഓപ്ഷൻ സെപ്തംബർ 26 നുള്ളിൽ സമർപ്പിക്കണം. ട്രയൽ അലോട്ട്‌മെന്റ് പൂർത്തിയായശേഷം സെപ്തംബർ അവസാനം പ്രസിദ്ധികരിക്കുന്ന ആദ്യഘട്ട അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക്  ഓൺലൈനായി ഫീസ് അടച്ച് പ്രവേശന നടപടികൾ പൂർത്തിയാക്കാമെന്ന് രജിസ്ട്രാർ ഡോ.ബി.മനോജ്കുമാർ അറിയിച്ചു.

കുഫോസിൽ എം,ബി.എ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾ   സെപ്തംബർ 25 വൈകീട്ട് 5 നുള്ളിൽ യൂണിവേഴ്‌സിറ്റി വെബ് സൈറ്റിലൂടെ കെ മാറ്റ് \ കാറ്റ് സ്‌കോർ സമർപ്പിക്കേണ്ടതാണ്. എം.ബി.എ പ്രവേശനത്തിന് ഈ വർഷം ഗ്രൂപ്പ് ഡിസ്‌കഷൻ‍, ഇന്റർവ്യൂ  എന്നിവ ഉണ്ടായിരിക്കുന്നതല്ല.

കുഫോസിൽ പി.എച്ച്..ഡി പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കായുള്ള പ്രവേശന പരീക്ഷയുടെ തിയ്യതി അടുത്ത മാസം പ്രഖ്യാപിക്കും.

vachakam
vachakam
vachakam

എം.എസ്.സി \ എ.ബി.എ \ പി.എച്ച്.ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന്റെ വിശദാംശങ്ങൾക്കായി യൂണിവേഴ്‌സിറ്റി വെബ് സെറ്റ് ( www.kufos.ac.in) സന്ദർശിക്കുക

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam