ഓൺലൈൻ കാലത്തെ ഓഫ്‌ലൈൻ പരീക്ഷ; ചോദ്യപേപ്പർ തട്ടിയെടുത്ത് കെഎസ്‌യു പ്രതിഷേധം 

JULY 22, 2021, 1:12 PM

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഓഫ്‌ലൈൻ പരീക്ഷ നടത്തിയതിനെതിരെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനയായ കെഎസ്‌യു.തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ വ്യാഴാഴ്ച രാവിലെയായിരുന്നു  സംഭവം.

പരീക്ഷ നടത്തുന്നതിൽ പ്രതിഷേധിച്ച് ചോദ്യപേപ്പർ തട്ടിയെടുത്ത് വലിച്ചെറിഞ്ഞായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം.രാവിലെ പരീക്ഷ തുടങ്ങുന്നതിന് മുമ്പ് ഒമ്പത് മണിയോടെയായിരുന്നു സംഭവം.കെഎസ്‌യു ജില്ലാ ഭാരവാഹികളാണ് ചോദ്യപേപ്പർ ഫയൽ പരീക്ഷയ്ക്ക് മുമ്പ് പൊട്ടിച്ചത്.

കോളേജിലെ പരീക്ഷാ വിഭാഗത്തിൽ കയറി ബിടെക് മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ തട്ടിയെടുത്താണ് പ്രവർത്തകർ പുറത്തേക്ക് വലിച്ചെറിഞ്ഞത്.വിദ്യാർഥികൾക്ക് നൽകുന്നതിനായി പരീക്ഷാ ഹാളുകളിലേക്ക് വിതരണം ചെയ്തതിന് പിന്നാലെയാണ് മൂന്ന് കെഎസ്‌യു പ്രവർത്തകർ പരീക്ഷാ വിഭാഗത്തിലേക്ക് അതിക്രമിച്ചു കയറി ചോദ്യപേപ്പർ തട്ടിയെടുത്തത്.

vachakam
vachakam
vachakam

വിദ്യാർഥികൾക്ക് നൽകുന്നതിന് മുമ്പ് ചോദ്യപേപ്പർ പൊട്ടിച്ചതിനാൽ പരീക്ഷ പിന്നീട് റദ്ദാക്കുകയും ചെയ്തു.എന്നാൽ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം. ഗ്രാഫ് പേപ്പറുകളാണ് ഇവർ വലിച്ചെറിഞ്ഞതെന്നാണ്  പ്രിൻസിപ്പൽ പറയുന്നത്.പിന്നീട്  കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കോളേജ് പരിസരത്ത് പ്രകടനവും നടന്നിരുന്നു.അവസാനം പൊലീസ് എത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.

English summary: Ksu against offline examinations


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam