ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്കും സൗജന്യയാത്ര; ബാധ്യതയാകില്ലെന്ന് മന്ത്രി സി.പി. ജോൺ

JUNE 8, 2026, 10:11 PM

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി. ബസുകളിലെ സ്ത്രീ സൗജന്യയാത്ര 15 മുതൽ ഓർഡിനറി ബസുകളിൽ ആരംഭിക്കും. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും. 

ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി. സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സർക്കാർ നൽകും. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകും. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും. 

ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 712 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും. ഫാസ്റ്റ് മുതലുള്ള സൂപ്പർക്ലാസ് ബസുകളിൽ സൗജന്യം അനുവദിക്കുന്നത് നിലവിൽ പരിഗണിച്ചിട്ടില്ല.

vachakam
vachakam
vachakam

സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിന്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും മന്ത്രി സി.പി. ജോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam